HomeCinemaMovie Newsസിനിമ റിവ്യൂ: വിസ്മയം

സിനിമ റിവ്യൂ: വിസ്മയം

വളരെ നാളുകള്‍ക്ക് ശേഷം മോഹന്‍ലാല്‍ എന്ന നടന്റെ പുതിയ ചിത്രം തിയേറ്ററില്‍ എത്തി. നാഷണല്‍ അവാര്‍ഡ് ജേതാവായ സംവിധായകന്‍ ചന്ദ്രശേഖര്‍ യെലേട്ടി ഒരുക്കിയ മനമന്ത എന്ന തെലുങ്ക് ചിത്രം മലയാളത്തില്‍ മൊഴി മാറ്റി എത്തിയതാണ് വിസ്മയം. ഗൗതമിയും മോഹന്‍ലാലും ദീര്‍ഘനാളുകള്‍ക്ക് ശേഷം ഒരുമിച്ച് എത്തുന്നു, കൂടാതെ മോഹന്‍ലാല്‍ എന്ന നടന്റെ ഒരു ചിത്രം ഒരേ സമയം മൂന്ന് ഭാഷകളില്‍ എത്തുന്നു. എന്നീ വിശേഷണങ്ങളോടെ എത്തിയ ചിത്രമാണിത്. അടിമുടി അതിശയോക്തിയില്‍ കലര്‍ന്ന അവതരണവും അതിഭാവുകത്വം മുഖമുദ്രയാക്കിയ കഥാപാത്രങ്ങളും നിറഞ്ഞ കെട്ടുകാഴ്ചകളാണ് തെലുങ്കില്‍ നിന്നുള്ള വാണിജ്യ സിനിമകളില്‍ ഏറെയും. ഇക്കൂട്ടത്തില്‍ അവതരണത്തിലും കഥനരീതിയിലും വേറിട്ടുനില്‍ക്കുന്ന ചിത്രമാണ് വിസ്മയം എന്ന് പറയാം.

 

 
മോഹന്‍ലാല്‍ അഭിനയിച്ച ഭാഗങ്ങള്‍ മലയാളത്തിലും ചിത്രീകരിച്ചതൊഴിച്ചാല്‍ ബാക്കി രംഗങ്ങളെല്ലാം തെലുങ്ക് പതിപ്പിന്റെ മലയാളം മൊഴിമാറ്റമാണ്. പരസ്പര ബന്ധിതമാകാതെ നാല് വ്യത്യസ്ഥ കഥകളെ അവതരിപ്പിക്കുകയാണ് വിസ്മയം. ഈ നാല് കഥകളിലെ സമാനത അവയിലെ കേന്ദ്രകഥാപാത്രങ്ങള്‍ അകപ്പെടുന്ന ധാര്‍മ്മികപ്രതിസന്ധിയില്‍ മാത്രമാണെന്ന് ആദ്യം തോന്നും. കഥകള്‍ മുന്നേറുമ്പോള്‍ ഉദ്വേഗഭരിതരായി പ്രേക്ഷകരെ ഒപ്പം നടത്താനുള്ള ആഖ്യാനസങ്കേതമായും സംവിധായകന്‍ നോണ്‍ ലീനിയര്‍ ശൈലി ഉപയോഗിക്കുന്നു. തെലുങ്ക് സിനിമയുടെ സാമ്പ്രദായി കഥ പറച്ചില്‍ രീതിയെ വിട്ടുപിടിക്കുമ്പോഴും ആഖ്യാനാന്തരീക്ഷത്തില്‍ നിന്ന് അതിവൈകാരികതയെ കുടിയൊഴിപ്പിക്കാന്‍ സംവിധായകൻ തയ്യാറായിട്ടില്ല.

 

 
നഗരത്തിലെ സൂപ്പര്‍മാര്‍ക്കറ്റിലെ സ്റ്റോര്‍ മാനേജറാണ് മോഹൻലാലിൻെറ കഥാപാത്രം. മകനും മകളും ഭാര്യയും ഉള്‍പ്പെടുന്ന കുടുംബത്തെ നയിക്കാന്‍ പര്യാപ്തമല്ല അയാള്‍ക്ക് ലഭിക്കുന്ന ശമ്പളം. മാസാവസാനമുള്ള കടങ്ങളില്‍ നിന്ന് പുറത്തുകടക്കണമെങ്കില്‍ നിലവിലെ മാനേജര്‍ വിരമിക്കുന്നതോടെ ഒഴിവുവരുന്ന തസ്തികയിലേക്ക് പ്രമോഷന്‍ ലഭിക്കണം. ഇടത്തരക്കാരന്റെ ധര്‍മ്മസങ്കടങ്ങളെയും അതിജീവനത്തെയും വലിയ സ്‌ക്രീനില്‍ വിവിധ മാനങ്ങളില്‍ പ്രതിനിധീകരിച്ചാണ് മോഹന്‍ലാല്‍ എന്ന നടന്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്.

 

 

നാടോടിക്കാറ്റ്,സന്മനസ്സുള്ളവര്‍ക്ക് സമാധാനം, ടിപി ബാലഗോപാലന്‍ എംഎ,ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, ചിത്രം,വരവേല്‍പ്പ് തുടങ്ങി നിര നിരയോളം സിനിമകളിലെ മോഹന്‍ലാലിന്റെ സവിശേഷ ഭാവശൈലിയെ ‘പഴയത് പോലെ’ തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചതാണ് മലയാളത്തില്‍ സമീപകാലത്ത് അദ്ദേഹം അഭിനയിച്ച പല സിനിമകളും നേരിട്ട പ്രധാന പ്രശ്‌നം. കടക്കണ്ണെറിയലും ചുണ്ട് വിരിച്ചുള്ള ചിരിയും,പുരികങ്ങളെ ചേര്‍ത്ത് നെറ്റിചുളിച്ചെുള്ള ഭാവങ്ങളും ഹാസ്യമാനറിസവുമെല്ലാം ഖനനം ചെയ്തപ്പോള്‍ ശൈലീകൃത അഭിനയത്താല്‍ വിരിഞ്ഞാടുന്ന ഭാവലാലസമാണ് നഷ്ടമായിരുന്നത്. എന്നാൽ, ചന്ദ്രശേഖര്‍ യെലേട്ടി എന്ന സംവിധായകന്‍ മോഹന്‍ലാലിന്റെ ഗൃഹാതുരഭാവങ്ങളുടെ പുനര്‍നിര്‍മ്മിതിക്ക് പകരം തനിക്ക് മുന്നിലെത്തിയ മോഹന്‍ലാല്‍ എന്ന അസാമാന്യ അഭിനയപാടവമുള്ള നടനെയാണ് ഉപയോഗപ്പെടുത്തിയത്. അതുകൊണ്ട് തന്നെ മോഹന്‍ലാലിന്റെ അടുത്ത കാലത്തിറങ്ങിയ മലയാള സിനിമയില്‍ ലഭിക്കാതെ പോയ ഭാവമികവ് വിസ്മയത്തിലെ അനുഭവമാണ്.

 

 
നാടകീയത തോന്നിപ്പിക്കുന്ന കുറെ അനാവശ്യ രംഗങ്ങളോട് നീങ്ങിയതാണ് ആദ്യപകുതി. ആദ്യപകുതി പൊതുവെ ഒരേ താളത്തില്‍ മുന്നോട്ട് പോയി ഒടുവില്‍ ചിത്രത്തിന്റെ ഗതി മാറ്റം പോലെ ഒരു ചെറിയ ഇന്റര്‍വെല്‍ പഞ്ച്. അല്പം സംഘര്‍ഷഭരിതമായി ആണ് രണ്ടാം പകുതിയുടെ പോക്ക് ചിത്രം ഒരിഷ്ടം തോന്നിപ്പിക്കുന്ന തരത്തില്‍ കഥകളെ കോര്‍ത്തിണക്കി പ്രതീക്ഷിച്ചത് ആണെങ്കിലും ചെറിയ ട്വിസ്റ്റും മറ്റും ചേര്‍ത്ത് ഒരു വിധം തരക്കേടില്ലാത്ത ഒരു ഉപസംഹാരത്തിലേക്കും. മഹിത എന്ന മിടുക്കിയെ അവതരിപ്പിച്ച റെയ്‌ന റാവുവിന്റെ പ്രകടനമായിരുന്നു ചിത്രത്തില്‍ ഏറ്റവും മികച്ചത്. നല്ല രീതിയില്‍ എല്ലാം തനിമയോടെ ചെയ്തു.

എസ്.ഐയുടെ പതിനഞ്ചു വയസുള്ള മകള്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ മൊബൈലിൽ പകര്‍ത്തി; പിടിയിലായത് രണ്ട് എസ്ഐമാരുടെ മക്കൾ !

കെന്നത്തിന്റെ ജീവിതം തകർത്ത ആ ഫേസ്ബുക്ക് പോസ്റ്റ് തന്നെ ഒടുവിൽ അദ്ദേഹത്തെ കോടീശ്വരനാക്കി !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments