HomeNewsLatest Newsകെന്നത്തിന്റെ ജീവിതം തകർത്ത ആ ഫേസ്ബുക്ക് പോസ്റ്റ് തന്നെ ഒടുവിൽ അദ്ദേഹത്തെ കോടീശ്വരനാക്കി !

കെന്നത്തിന്റെ ജീവിതം തകർത്ത ആ ഫേസ്ബുക്ക് പോസ്റ്റ് തന്നെ ഒടുവിൽ അദ്ദേഹത്തെ കോടീശ്വരനാക്കി !

ഒരു ഫേസ്ബുക്ക് പോസ്റ്റ് കൊണ്ട് ജീവിതം തന്നെ ഇല്ലാതായ കഥയായിരുന്നു ഇന്നലെ വരെ കെന്നെത്ത് റോത്ത് എന്ന ഈ ഓസ്‌ട്രേലിയക്കാരന് പറയാനുണ്ടായിരുന്നത്. എന്നാൽ എന്ന് ആ ഫേസ് ബുക്ക് പോസ്റ്റ് തന്നെ അയാളെ രക്ഷിച്ചിരിക്കുന്നു. ഒന്നും രണ്ടുമല്ല, 58 ലക്ഷം രൂപയാണ് ഒറ്റ ഫേസ്ബുക്ക് പോസ്റ്റ് കൊണ്ട് ഇദ്ദേഹത്തിന് കിട്ടിയത്. താനെ ബിസിനസ്സ് തകർത്ത ഫേസ്ബുക് പോസ്റ്റ് തന്നെ ഒടുവിൽ രക്ഷിച്ചതിന്റെ ആശ്വാസത്തിലാണ്‌ കെന്നത്ത്.
സംഭവം ഇങ്ങനെ:

ഒരു ദിവസം രാവിലെ ഇദ്ദേഹത്തെ തേടി നിരവധി ഫോൺ വിളികൾ എത്തുന്നു. ചിലത് ചീത്ത പറഞ്ഞുകൊണ്ട്. മറ്റു ചിലത് നല്ല കുട്ടികൾ ഉണ്ടോ എന്ന് ചോദിച്ചുകൊണ്ട്. ആദ്യം അന്തംവിട്ടുപോയ കെന്നത്തിനു പിന്നീടാണ് കാര്യം മനസ്സിലായത്. ഹോട്ടലിൽ ഇലക്ട്രിക് വർക്കുകൾ നടത്തുന്ന ഡേവിഡ് എന്നൊരാൾ പറ്റിച്ച പണിയായിരുന്നു അത്. അന്നുരാവിലെ ഡേവിഡ് തന്റെ ഫാസ്‌ബോക്കിൽ ഇങ്ങനെ കുറിച്ചു: ” ഈ ദ്വീപ് കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നവരുടെ ആവാസകേന്ദ്രമായി തീർന്നിരിക്കുന്നു. ഇവിടെയുള്ള ‘നിർവാണ’ എന്നും ‘ബ്ലൂ ഡോൾഫിൻ’ എന്നും പേരുള്ള 2 ഹോട്ടലുകളാണ് ഇതിനു പിന്നിൽ. ഈ ഹോട്ടലുകൾക്കു മുന്നിൽ കുട്ടികളെ ബസ്സിൽ നിന്നും ഇറക്കി വിടുന്നതിനു മുൻപുപോലും രണ്ടുവട്ടം ആലോചിക്കണം.”

 

 

ഇതേതുടർന്ന് ഇദ്ദേഹത്തിന്റെ കഷ്ടകാലം ആരംഭിക്കുകയായിരുന്നു. രണ്ടുവട്ടം ഇദ്ദേഹത്തിന്റെ ജീവനുപോലും ഭീഷണിയുണ്ടായി. ഒരുവട്ടം ആക്രമണത്തിൽ പരിക്കേറ്റ് 6 മാസം ആശുപത്രിയിൽ കിടക്കേണ്ടി വന്നു. അതോടെ കച്ചവടവും പൂട്ടി ഇദ്ദേഹവും കുടുംബവും ആ തീരം വിട്ടു. എന്നാൽ, തന്റെ ജീവിതം തകർത്ത ആ ഫേസ് ബുക്ക് പോസ്റ്റിനെതിരെ കെന്നത്ത് നിയമയുദ്ധം ആരംഭിച്ചു. കേസ് പഠിച്ച കോടതി, കെന്നത്തിന്റെ ഹോട്ടലിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ തെറ്റിനെന്നു കണ്ടുപിടിച്ചു. അതോടെ ഇദ്ദേഹത്തിന് നഷ്ടപരിഹാരമായി 58 ലക്ഷം രൂപയോളം നൽകാൻ ഉത്തരവിടുകയായിരുന്നു.

എസ്.ഐയുടെ പതിനഞ്ചു വയസുള്ള മകള്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ മൊബൈലിൽ പകര്‍ത്തി; പിടിയിലായത് രണ്ട് എസ്ഐമാരുടെ മക്കൾ !

നിങ്ങളുടെ ശരീരം ഈ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടോ? ഹൃദയം പണിമുടക്കാൻ തുടങ്ങുകയാണ് !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments