HomeCinemaMovie News''അതോടുകൂടി ഞാൻ ജി പിയുമായി അകലം പാലിച്ചു''; ഒരു ഫോട്ടോ വരുത്തിവച്ച ദുരിതം പങ്കുവച്ച്...

”അതോടുകൂടി ഞാൻ ജി പിയുമായി അകലം പാലിച്ചു”; ഒരു ഫോട്ടോ വരുത്തിവച്ച ദുരിതം പങ്കുവച്ച് നടി പ്രിയാമണി !!

നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയോടൊപ്പം എടുത്ത ഒരു ഫോട്ടോ വരുത്തിവെച്ച വിനയെക്കുറിച്ച് പറയുകയാണ് പ്രിയാമണി. ഈ ചിത്രം വൈറലാകുകയും ജി പി പ്രിയാമണിയുടെ അജ്ഞാത കാമുകനാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുകയും ചെയ്തു. എന്നാല്‍ സത്യമെന്താണെന്നു പ്രിയാ മണി തന്നെ പറയുന്നു.

 

 

 

”24 മണിക്കൂറും ഫോണ്‍ ഉപയോഗിക്കുന്നയാളാണു ജിപി. ആരെ കണ്ടാലും കൂടെ നിന്നു സെല്‍ഫിയെടുക്കും, സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്യും. അത്തരം രീതികള്‍ എനിക്ക് ബുദ്ധിമുട്ട് ഉള്ള കാര്യമാണ്. ഡി ഫോര്‍ ഡാന്‍സിന്റെ ഒരു എപ്പിസോഡില്‍ ട്രഡീഷ്ണലായുള്ള വേഷമിട്ടാണു ജിപി എത്തിയത്. ഞാനും സമാനമായൊരു ഡ്രസാണു ധരിച്ചിരുന്നത്. അപ്പോള്‍ ഒരു ഫോട്ടോ എടുക്കാം എന്ന ജിപി പറഞ്ഞു. അങ്ങനെ ആ ഫ്‌ളോറില്‍ നിന്നു ഒരു ഫോട്ടോ എടുത്തു. അതു ജിപി ട്വിറ്റിലും ഇട്ടു. ആ ഫോട്ടോയ്‌ക്കൊപ്പം ജിപി ദിസ് ഈസ് ഗുഡ് പിക്ച്ചര്‍ എന്നോ മറ്റൊ എഴുതി. അതിനു താഴെ ഞാന്‍ യാഹ് വി നോ വീ ലുക്ക് ഗുഡ് എന്നു കമന്റിട്ടു.

priya

ഇതു കണ്ടതോടെ സോഷ്യല്‍ മീഡിയയില്‍ ഇതാണു പ്രിയാമണിയുടെ അജ്ഞാത കാമുകന്‍ എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങി. കന്നടയിലും മലയാളത്തിലുമൊക്കെ ഗോവിന്ദ് പത്മസൂര്യ എന്റെ കാമുകന്‍ എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നു. ഇതിനിടെ, ഏതോ ഒരു പ്രസ് എന്റെ അമ്മയെ വിളിച്ചു വിഷയത്തെക്കുറിച്ചു ചോദിച്ചു. അപ്പോള്‍ ആരാണു ഗോവിന്ദ് പത്മസൂര്യ എന്ന് അമ്മ അവരോടു ചോദിച്ചു. പിറ്റേദിവസം പ്രിയാമണിയുടെ അമ്മ ചോദിച്ചു ആരാണ് ഗോവിന്ദ് പത്മസൂര്യ എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നു. ഇത്തരം വാര്‍ത്തകള്‍ എനിക്കു വലിയ ബുദ്ധിമുട്ടായി. ഞാന്‍ ജി പിയുടെ സുഹൃത്താണ് എന്ന സോഷ്യല്‍ മീഡിയയില്‍ വിശദീകരണം നല്‍കി. അതും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചു. പിന്നീട് എനിക്കു മനസിലായി ഞാന്‍ എന്തു പറഞ്ഞാലും ഇവര്‍ വിശ്വസിക്കില്ല എന്ന്. പ്രതികരിക്കാതിരിക്കുന്നതാണു നല്ലതെന്ന്. പ്രിയാ മണി പറയുന്നു.

ഡയാലിസിസ് ഓർമ്മയാകുന്നു…വരുന്നു..കൃത്രിമ കിഡ്നി !! വീഡിയോ കാണാം

ബൈബിൾ പറയുന്നു എന്ന് പറഞ്ഞു ഈ പാസ്റ്റർ ആളുകളെക്കൊണ്ട് ചെയ്യിച്ച കാര്യങ്ങൾ കേട്ടാൽ നാണിക്കും !

ലാലു അലക്‌സിന്റെ മകന്‍ രജിസ്റ്റര്‍ വിവാഹം ചെയ്യാന്‍ കാരണമെന്ത് ? പിന്നിൽ വലിയൊരു ഉദ്ദേശമുണ്ട് !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments