HomeNewsShortപാർലമെന്‍റ് ബജറ്റ്​ സമ്മേളനത്തിനിടെ ഇ. അഹമ്മദ് കുഴഞ്ഞു വീണു; വെന്‍റിലേറ്ററിലേക്ക് മാറ്റി

പാർലമെന്‍റ് ബജറ്റ്​ സമ്മേളനത്തിനിടെ ഇ. അഹമ്മദ് കുഴഞ്ഞു വീണു; വെന്‍റിലേറ്ററിലേക്ക് മാറ്റി

പാർലമെന്‍റ് ബജറ്റ്​ സമ്മേളനത്തിനിടെ മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുൻ വിദേശകാര്യ സഹമന്ത്രിയുമായ ഇ. അഹമ്മദ് പാർലമെന്‍റിൽ കുഴഞ്ഞു വീണു. ഉടൻ തന്നെ അദ്ദേഹത്തെ റാം മനോഹർ ലോഹ്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം പുരോഗമിക്കുമ്പോഴാണ് ഇ. അഹമ്മദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ പാർലമെന്‍റിലെ ഡോക്ടർ എത്തി പരിശോധിച്ച ശേഷം സ്ട്രെക്ചറിൽ ലോക്സഭാ ഹാളിന് പുറത്തേക്ക് കൊണ്ടുപോയി. തുടർന്ന് പ്രത്യേക ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബോധരഹിതനായാണ് അഹമ്മദിനെ ആശുപത്രിയിൽ എത്തിച്ചത്. അദ്ദേഹത്തെ മുൻപ് ചികിത്സിച്ചിരുന്ന ഡോക്ടർമാരിൽ നിന്ന് ആർ.എം.എൽ ആശുപത്രിയിലെ ഡോക്ടർമാർ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഡയാലിസിസ് ഓർമ്മയാകുന്നു…വരുന്നു..കൃത്രിമ കിഡ്നി !! വീഡിയോ കാണാം

ബൈബിൾ പറയുന്നു എന്ന് പറഞ്ഞു ഈ പാസ്റ്റർ ആളുകളെക്കൊണ്ട് ചെയ്യിച്ച കാര്യങ്ങൾ കേട്ടാൽ നാണിക്കും !

”അതോടുകൂടി ഞാൻ ജി പിയുമായി അകലം പാലിച്ചു”; ഒരു ഫോട്ടോ വരുത്തിവച്ച ദുരിതം പങ്കുവച്ച് നടി പ്രിയാമണി !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments