ഉപ്പും മുളകും എന്ന ജനപ്രിയ സീരിയലിന്റെ പിന്നാമ്പുറത്ത് നടന്നത് ഇത്ര വൃത്തികെട്ട സംഭവങ്ങളോ ? നടുക്കുന്ന വെളിപ്പെടുത്തലുമായി നീലുവായി അഭിനയിക്കുന്ന നിഷ സാരംഗ്; വീഡിയോ കാണാം

ടെലിവിഷന്‍ റേറ്റിങ്ങില്‍ മുന്നില്‍ നില്‍ക്കുന്ന പരമ്ബരയാണ് ഉപ്പും മുളകും. മികച്ച പ്രേക്ഷക പിന്തുണയാണ് ഈ സിരിയലിനു ലഭിക്കുന്നത്. നിലവില്‍ തുടര്‍ന്നു വന്നിരുന്ന സീരിയല്‍ പാറ്റേണില്‍ നിന്ന് വ്യത്യസ്തമായിരുന്നു ഉപ്പും മുളകും. അമ്മയും അച്ഛനും 4 മക്കളും ചേര്‍ന്ന കുടുംബത്തേയും ഇവരുടെ കൊച്ചു കൊച്ചു ഇണക്കങ്ങളേയും പിണക്കളേയും ജനങ്ങള്‍ ഇരു കൈകളും നീട്ടീയാണ് സ്വീകരിച്ചത്. ഇപ്പോഴിത പ്രേക്ഷകരെ ഞെട്ടിച്ച്‌ ഉപ്പും മുളകും താരം നിഷാ സാരംഗ് സംവിധായകനെതിരെ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്.

സംവിധായകന്‍ തന്നോട് മോശമായി പെരുമാറുകയും സംസാരിക്കുകയും ചെയ്തുവെന്നാണ് നടിയുടെ ആരോപണം. ഇനി താന്‍ ആ സീരിയലില്‍ അഭിനയിക്കുകയില്ലെന്നും താരം തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാല്‍ നടിയുടെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ ചൂടുള്ള ചര്‍ച്ചയായിരിക്കുകയാണ്. നടിയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ഫ്ളവേഴ്സ് ടിവിയുടെ ഫേസ്ബുക്ക് പേജിലും പ്രതിഷേധം ശക്തമാകുന്നുണ്ട്.

ഉപ്പും മുളകും സീരിയലിലേയ്ക്ക് നിഷാ സാരംഗിനെ മടക്കി കൊണ്ടു വരണമെന്നുള്ള ആവശ്യം സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. കൂടാതെ ഡയറക്ടര്‍ സ്ഥാനാത്ത് നിന്ന് അയാളെ മാറ്റി വീണ്ടും സീരിയല്‍ തുടരണമെന്നുള്ള ആവശ്യവും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. നിഷയ്ക്കൊപ്പം എന്ന ഹാഷ്ടാഗും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട് സ്വന്തം ചാനലില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ സരക്ഷിക്കാന്‍ കഴിയാത്ത നിങ്ങള്‍ എങ്ങനെയാണ് നാട് നന്നാക്കുക. ഉപ്പും മുളകും ബഹിഷ്കരിക്കുന്നു എന്നു തരത്തിലുള്ള കമന്റുകള്‍ ഉയര്‍ന്നു വരുന്നുണ്ട്.

റിപ്പോര്‍ട്ടര്‍ ചാനലിനോടാണ് തനിയ്ക്കുണ്ടായ ദുരനുഭവം താരം തുറന്നു പറഞ്ഞത്. സംവിധായകന്‍ തന്നോട് പല അവസരത്തിലും തന്നോട് മോശമായി പെരുമാറിയിട്ടുണ്ട്. അപ്പോഴക്കെ താന്‍ അതിനെ എതിര്‍ക്കുകയും വാണിങ് കൊടുക്കുകയും ചെയ്തിരുന്നു. കൂടാതെ അഭിനയിക്കുമ്ബോള്‍ പോലും തന്നോട് അയാള്‍ മോശമായി പെരുമാറിയിട്ടുണ്ടെന്നും നടി പറ‍ഞ്ഞു.