HomeCinemaMovie Newsകാലുയർത്തി കിടിലൻ സ്റ്റണ്ടുമായി ലാലേട്ടൻ; ഇത് ആർക്കെങ്കിലും സാധിക്കുമോ ? ചിത്രങ്ങൾ കാണാം

കാലുയർത്തി കിടിലൻ സ്റ്റണ്ടുമായി ലാലേട്ടൻ; ഇത് ആർക്കെങ്കിലും സാധിക്കുമോ ? ചിത്രങ്ങൾ കാണാം

‘കായംകുളം കൊച്ചുണ്ണി’യിലെ ലാലേട്ടന്‍റെ ഒരു സ്റ്റില്‍ ആണിപ്പോൾ സോഷ്യൽ മീഡിയയിലെ തരംഗം. കാലുയർത്തി നിൽക്കുന്ന ലാലേട്ടന്റെ ചിത്രം പങ്കുവച്ചത് സംവിഷയകൻ റോഷൻ ആൻഡ്രൂസ് ആണ്. ഇന്നലെ സംവിധായകൻ റോഷൻ ആൻഡ്രൂസ് പങ്കുവച്ച ചിത്രം നിമിഷങ്ങൾ കൊണ്ടാണ് വൈറലായത്. റോഷൻ ആൻഡ്രൂസ് അണിയിച്ചൊരുക്കുന്ന കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിലെ മോഹൻലാലിന്റെ ലുക്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഇത്തിക്കര പക്കി എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ആദ്യ ലുക്ക് തന്നെ വൈറലായിരുന്നു. പ്രത്യേക ഗെറ്റപ്പിലാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. നിവിൻപോളിയാണ് ചിത്രത്തിൽ നായകൻ. ഏതായാലും ഒറ്റദിവസം കൊണ്ട് കാലുയര്‍ത്തിയ ലാലേട്ടൻ തരംഗമായി കഴിഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments