HomeCinemaMovie Newsഇത് താൻടാ മോഹൻലാൽ, തന്നെ കളിയാക്കിയവര്‍ക്ക് ഇത്തരം മാസ് മറുപടി കൊടുക്കാൻ ലാലേട്ടനല്ലാതെ വേറെ ആർക്കു...

ഇത് താൻടാ മോഹൻലാൽ, തന്നെ കളിയാക്കിയവര്‍ക്ക് ഇത്തരം മാസ് മറുപടി കൊടുക്കാൻ ലാലേട്ടനല്ലാതെ വേറെ ആർക്കു കഴിയും ?

മലയാള താരസംഘടന അമ്മയുടെ നേതൃത്വത്തിലുളള മെഗ ഷോ ഡിസംബര്‍7 ന് നടക്കും. അബുദാബി ആംഡ് ഫോഴ്സസ് ഓഫീസേഴ്സ് ക്ലബില്‍ വെച്ചാണ് ഷോ നടക്കുക. മലായാള സിനിമയിലെ അറുപതോളം താരങ്ങളായ ഷോയില്‍ പങ്കെടുക്കുക. ഒന്നാണ് നമ്മള്‍ എന്നാണ് ഷോയ്ക്ക് നല്‍കിയിരിക്കുന്ന പേര്. മഞ്ജു വാര്യര്‍, മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയവര്‍ ഇക്കാര്യം നേരത്തേ അറിയിച്ചിരുന്നു. ഷോയുടെ വിവരങ്ങള്‍ മോഹന്‍ലാല്‍ പങ്കു വച്ചപ്പോളും ചര്‍ച്ചയായത് കഴിഞ്ഞ താര നിശയിലെ സ്കിറ്റാണ്.

അമ്മയുടെ കഴി‍ഞ്ഞ മെഗാഷോയിലെ സ്കുറ്റിനെതിരെ വിമര്‍ശനം ഉയര്‍ന്നു വന്ന സാഹചര്യത്തില്‍ ഇത്തവണ വിവാദ സ്കിറ്റുകള്‍ ഉണ്ടാകുമെയെന്ന് മാധ്യമ പ്രവര്‍ത്തക ചോദിച്ചിരുന്നു. എന്നാല്‍, അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ ഇതിന് വ്യക്തമായ ഉത്തരം നല്‍കാതെ ഒഴിഞ്ഞു മാറുകയായിരുന്നു.

മോഹന്‍ലാലിന്‍റെ മറുപടി ഇങ്ങനെയാണ്:”ഞങ്ങളൊരിക്കലും അങ്ങനെയുള്ള കാര്യങ്ങള്‍ ഫോകസ് ചെയ്യാന്‍ ശ്രമിച്ചിട്ടില്ല. ആ സ്‌കിറ്റ് അമ്മയിലെ വനിതാ അംഗങ്ങള്‍ ആവശ്യപ്പെട്ടിട്ട് ചെയ്തതാണ്. ഞങ്ങളെന്തോ തെറ്റു ചെയ്‌തെന്ന് തെളിയിക്കാന്‍ ശ്രമിക്കുകയാണ് അവര്‍. ചിലരുടെ കാഴ്ചപ്പാടിന്റെ പ്രശ്‌നമാണ്. നിങ്ങള്‍ക്ക് നിര്‍ബന്ധമാണെങ്കില്‍ ഒരു സ്‌കിറ്റ് ചെയ്യാം, മോഹന്‍ലാല്‍ പറഞ്ഞു. തന്നെ കളിയാക്കുന്ന സ്‌കിറ്റുകള്‍ ചെയ്യാറുണ്ടെന്നും അതെല്ലാം ആസ്വദിക്കാറുണ്ടെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. എന്നെ കളിയാക്കുന്ന സ്‌കിറ്റുകള്‍ നിരവധി ചെയ്യാറുണ്ടല്ലോ.അത് ഞാന്‍ ആസ്വദിക്കുകയും ചെയ്യാറുണ്ട്. അതൊക്കെ ആ സ്പിരിറ്റില്‍ എടുക്കും’. മോഹന്‍ലാല്‍ പ്രതികരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments