HomeCinemaMovie Newsഒടുവില്‍ ആ ശബ്ദം തേടി സാക്ഷാൽ കമൽഹാസനെത്തി; താരത്തിനുമുന്നിൽ മനം നിറഞ്ഞ പ്രകടവുമായി തടിപ്പണിക്കാരനായ രാകേഷ്;...

ഒടുവില്‍ ആ ശബ്ദം തേടി സാക്ഷാൽ കമൽഹാസനെത്തി; താരത്തിനുമുന്നിൽ മനം നിറഞ്ഞ പ്രകടവുമായി തടിപ്പണിക്കാരനായ രാകേഷ്; വീഡിയോ കാണാം

രാകേഷ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയനായ താരമാണ്. വിശ്വരൂപത്തിലെ ഹിറ്റ് ഗാനമായ ‘ഉന്നെ കാണാമല്‍’ ജോലിയുടെ ഇടവേളയില്‍ പാടിയതാണ് രാകേഷിന് വഴിത്തിരിവായത്. ഇത് സുഹൃത്തുക്കള്‍ ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ചു. സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ ഇത് ഷെയര്‍ ചെയ്തതോടെ കാര്യങ്ങള്‍ മാറി മറിയുകയായിരുന്നു. ഇദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നവര്‍ തന്നെ അറിയിക്കണമെന്നും സിനിമയില്‍ പാടിക്കാനാണെന്നുമാണ് ഗോപി സുന്ദര്‍ പറഞ്ഞത്. പിന്നാലെ രാകേഷ് എന്ന ഗായകന്‍ ശ്രദ്ധ നേടുകയായിരുന്നു. ശങ്കര്‍ മഹാദേവന്‍ ഉള്‍പ്പടെയുള്ളവര്‍ രാകേഷിന്റെ പാട്ട് ശ്രദ്ധിച്ചു.
വിശ്വരൂപത്തിന്റെ നായകനും സംവിധായകനുമായ കമലഹാസനും രാകേഷിനെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴിതാ കമലിനെ കണ്ട് ആ ഗാനം ഒരിക്കല്‍ കൂടി ആലപിച്ചിരിക്കുന്നു രാകേഷ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments