അഭിഷേക് ബച്ചനും ഐശ്വര്യയും വേര്‍പിരിയുന്നെന്ന വാര്‍ത്ത അടുത്തിടെ മാധ്യമങ്ങളില്‍ പരന്നിരുന്നു. എന്നാല്‍ ഇത്തരം അഭ്യൂഹങ്ങളെല്ലാം തെറ്റാണെന്ന് കഴിഞ്ഞ ദിവസം ഇരുവരും തെളിയിച്ചു.പ്രശസ്ത ഫാഷന്‍ ഡിസൈനറായ മനീഷ് മല്‍ഹോത്രയുടെ അമ്പതാം ജന്മദിന ആഘോഷങ്ങളില്‍ പങ്കെടുക്കായി ഇരുവരും എത്തിയതോടെയാണ് ഗോസിപ്പിന് വിരാമമായത്. ഐശ്വര്യ നായികയായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ യേ ദില്‍ഹെ മുശ്കില്‍ എന്ന ചിത്രമാണ് ഇരുവരും പിരിയാന്‍ കാരണമെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. ചിത്രത്തിലെ ഐശ്വര്യയും രണ്‍ബീര്‍ കപൂറും തമ്മിലുള്ള ഗ്ലാമര്‍ സീനുകള്‍ ദമ്പതികളുടെ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹമോചന വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍ വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കി ഇരുവരും ഒന്നിച്ച് പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. ഏറ്റവും ഒടുവില്‍ ഐശ്വര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് വരെ വാര്‍ത്ത വന്നു. എന്നാല്‍ ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ബച്ചന് കുടുംബം വ്യക്തമാക്കിയിട്ടുണ്ട്.
ജയലളിതയുടെ അന്ത്യാഭിലാഷങ്ങള്‍ അടങ്ങിയ വില്പത്രത്തിൽ പറയുന്ന കാര്യങ്ങൾ !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: