HomeCinemaMovie News'മുഖ്യന്ത്രി ആയാല്‍ എന്തുചെയ്യും' ? ആരാധകരുടെ ഈ ചോദ്യത്തിന് കിടിലൻ മറുപടിയുമായി ഇളയദളപതി വിജയ്

‘മുഖ്യന്ത്രി ആയാല്‍ എന്തുചെയ്യും’ ? ആരാധകരുടെ ഈ ചോദ്യത്തിന് കിടിലൻ മറുപടിയുമായി ഇളയദളപതി വിജയ്

ഒരിക്കല്‍ താങ്കള്‍ മുഖ്യന്ത്രി ആയാല്‍ എന്തുചെയ്യും എന്ന ചോദ്യത്തിന് കിടിലൻ മറുപടിനല്കി ഇളയദളപതി വിജയ്. മുഖ്യമന്ത്രിയായാല്‍ താന്‍ അഭിനയിക്കില്ല എന്നായിരുന്നു താരത്തിന്റെ മറുപടി. മുഖ്യമന്ത്രി ആയാല്‍ താങ്കള്‍ മാറ്റണമെന്ന് ആഗ്രഹിക്കുന്ന കാര്യം എന്താണെന്ന് ചോദിച്ച ആരാധകനോട് അത് അഴിമതി ആണെന്നായിരുന്നു വിജയ് പറഞ്ഞത്. അഴിമതി മാറ്റുന്നത് അത്ര എളുപ്പമല്ലെന്നും കാരണം അത് മുഴുവന്‍ പകര്‍ച്ചവ്യാധി പോലെ വ്യാപിച്ചിരിക്കുകയാണെന്നും പക്ഷെ അഴിമതി തീരണമെന്നും വിജയ് പറഞ്ഞു. ആയിരക്കണക്കിന് പേര്‍ തിങ്ങിനിറഞ്ഞ സദസ് കയ്യടിയോടെയാണ് ഇളയ ദളപതിയുടെ പ്രസംഗത്തെ ഏറ്റെടുത്തത്.

എന്നാല്‍ നേരത്തെ സര്‍ക്കാരിലെ വിജയുടെ കഥാപാത്രത്തെക്കുറിച്ച്‌ ചില അഭ്യൂഹങ്ങള്‍ ഉണ്ടായിരിന്നു. മുഖ്യമന്ത്രിയായാണ് അഭിനയിക്കുന്നതെന്നായിരുന്നു പ്രചരിച്ചിരുന്നത്. എന്നാല്‍ താന്‍ മുഖ്യമന്ത്രി ആയല്ല ചിത്രത്തില്‍ എത്തുന്നതെന്ന് താരം വ്യക്തമാക്കി. വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എആര്‍ മുരുഗദോസ്‌വിജയ് കൂട്ടുകെട്ടില്‍ പിറന്ന സര്‍ക്കാര്‍. ഇരുവരുടേയും മൂന്നാമത്തെ ചിത്രം കൂടിയാണ് സര്‍ക്കാര്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments