HomeUncategorized''റൊമാൻസിന്റെ കാര്യത്തിൽ ലാലേട്ടനോളം വരില്ല ആരും'' ; അനുമോൾ മനസ്സു തുറക്കുന്നു

”റൊമാൻസിന്റെ കാര്യത്തിൽ ലാലേട്ടനോളം വരില്ല ആരും” ; അനുമോൾ മനസ്സു തുറക്കുന്നു

മലയാളത്തില്‍ നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് അനുമോള്‍. പി ബാലചന്ദ്രന്‍ സംവിധാനം ചെയ്ത ഇവന്‍ മേഘരൂപന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു നടി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചിരുന്നത്. കവി പി കുഞ്ഞിരാമന്‍ നായരുടെ ജീവിത കഥ പറഞ്ഞ ചിത്രത്തില്‍ മികച്ചൊരു വേഷത്തിലായിരുന്നു അനുമോള്‍ എത്തിയിരുന്നത്. ബാലു വര്‍ഗീസ് നായകനായ പ്രേമസൂത്രം എന്ന ചിത്രമായിരുന്നു അനുമോളുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്.

അടുത്തിടെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ലാലേട്ടന്റെ അഭിനയത്തോടുളള പ്രത്യേക ഇഷ്ടം അനുമോള്‍ വെളിപ്പെടുത്തിയിരുന്നു. ഒരു ലവ് ലെറ്റര്‍ എഴുതി സിനിമയിലെ ഒരു ടോപ് സ്റ്റാറിന് കൊടുക്കാന്‍ അവസരം ലഭിച്ചാല്‍ അത് ലാലേട്ടനാകും താന്‍ കൊടുക്കുകയെന്നാണ് അനുമോള്‍ പറഞ്ഞത്. പ്രണയത്തിന്റെ കാര്യത്തില്‍ ഒരു പോയിന്റ് കൂടുതല്‍ അദ്ദേഹത്തിനാണെന്നും നടി പറഞ്ഞു.

“എല്ലാ ആക്ടേര്‍സിനെയും എനിക്ക് ഇഷ്ടമാണ്.പക്ഷേ എനിക്ക് ലാലേട്ടന്റെ റൊമാന്‍സിനോട് പ്രത്യേക ഇഷ്ടമുണ്ട്. മമ്മൂക്കയെയും എനിക്കിഷ്ടമാണ്.പക്ഷേ റൊമാന്‍സിന്റെ കാര്യത്തില്‍ ലാലേട്ടനാണ് ഒരു പോയിന്റ് കൂടുതല്‍. അനു പറയുന്നു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments