വാഹനം നിങ്ങളറിയാതെ ഉടമസ്ഥത മാറ്റാതിരിക്കാനും നിങ്ങളുടെ വാഹനം നിങ്ങൾ അറിഞ്ഞു തന്നെ ഉടമസ്ഥത മാറ്റാനും പരിഹാര നിര്‍ദേശമായി മോട്ടോർ വെഹിക്കിൾ വകുപ്പ്. ഉടമസ്ഥൻ അറിയാതെ വാഹനഉടമസ്ഥത മാറ്റാതിരിക്കാനും ഉടമസ്ഥത മാറ്റുന്നതിനും വാഹന ഉടമയുടെ ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ പരിവാഹൻ സൈറ്റിൽ വാഹന വിവരങ്ങൾക്കൊപ്പം ചേർക്കണം. ടാക്സ് അടയ്‌ക്കാനും, രജിസ്‌ട്രേഷൻ പുതുക്കാനും മറ്റ് സേവനങ്ങൾ ലഭ്യമാകാനും മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്. ഇതിനായി പരിവാഹൻ സൈറ്റിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് മോഡ്യൂൾ സജ്ജീകരിച്ചിട്ടുണ്ട്. വളരെ എളുപ്പത്തിൽ ഇത് ഓൺലൈൻ ആയി പൂർത്തിയാക്കാവുന്നതാണ്.
ആര്‍ സി യിലെയും ആധാറിലെയും പേരും വിലാസവും തമ്മിൽ അൻപത് ശതമാനത്തിലധികം വ്യത്യാസം ഉണ്ടെങ്കിൽ ഈ മോഡ്യൂൾ വഴി ചെയ്യാൻ കഴിയണമെന്നില്ല. ഇത്തരം സാഹചര്യത്തിൽ തൊട്ടടുത്ത് കാണുന്ന ‘ആർടിഒയിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്തു’ എന്ന മോഡ്യൂൾ വഴി രേഖകൾ അപ്‌ലോഡ് ചെയ്ത് ആർ ടി ഓഫീസിലേക്ക്ഓൺലൈൻ ആയി നൽകി മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്.
ഇതിനായി വെള്ള പേപ്പറിലുള്ള ഒരു അപേക്ഷ, ആർസി, മൊബൈൽ നമ്പർ ലിങ്ക് ചെയ്ത eadhar എന്നിവ അപ്‌ലോഡ് ചെയ്ത് നൽകിയാൽ മതിയാകും. കൂടുതൽ വിവരങ്ങൾക്ക് ivahan.gov.in/parivahan/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooo
IPL 2024 : കളിക്കാരുടെ പൂർണ്ണ പട്ടികയായി; വമ്പൻ താരങ്ങളെ അപ്രതീക്ഷിതമായി കൈവിട്ട് ചെന്നൈയും മുംബൈയും; ലിസ്റ്റ്
ഐപിഎല്ലിന്റെ താരങ്ങളുടെ ട്രാന്‍സ്ഫര്‍ സമയം ഈ മാസം 24നു അടയ്ക്കാനിരിക്കെ പ്രമുഖ താരങ്ങളെ കൈവിട്ട് ഫ്രാഞ്ചൈസികൾ. നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും രണ്ടു തവണ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമാണ് ഏറ്റവുമധികം കളിക്കാരെ ഒഴിവാക്കിയത്. ആറു വീതം താരങ്ങളെ ഇരു ഫ്രാഞ്ചൈസികളും നിലനിര്‍ത്തിയിട്ടില്ലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
ജേസണ്‍ ഹോള്‍ഡറാണ് രാജസ്ഥാൻ പുറത്താക്കിയ ഏറ്റവും വിലപിടിപ്പുള്ള താരം. 5.75 കോടി രൂപ മൂല്യമുള്ള താരമാണ് ഹോള്‍ഡര്‍. ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ബാറ്റര്‍ ജോ റൂട്ട് (1 കോടി), ഇന്ത്യന്‍ താരങ്ങളായ കെസി കരിയപ്പ (30 ലക്ഷം), മുരുഗന്‍ അശ്വിന്‍ (20 ലക്ഷം) എന്നിവരെയും റോയല്‍സ് കൈവിട്ടു. ഇന്ത്യൻ വെടിക്കെട്ട് താരം പൃഥ്വി ഷായെ ഒഴിവാക്കിയ ഡല്‍ഹി ക്യാപ്പിറ്റല്‍സാണ് ശരിക്കും ഞെട്ടിച്ചത്. ഫിറ്റ്‌നസ് പ്രശ്‌നങ്ങളും മോശം ഫോമുമെല്ലാം പൃഥ്വിയെ വലച്ചിരുന്നു. ഇതേ തുടര്‍ന്നാണ് 7.5 കോടി രൂപ മൂല്യമുള്ള യുവതാരത്തെ ഡിസി കൈവിട്ടത്. മനീഷ് പാണ്ഡെ (2.4 കോടി), മുസ്തഫിസുര്‍ റഹ്മാന്‍ (1 കോടി), ലുംഗി എന്‍ഗിഡി (50 ലക്ഷം), റിപാല്‍ പട്ടേല്‍ (20 ലക്ഷം) എന്നിവരെയും ഡിസി ഒഴിവാക്കി.
ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സല്‍ (12 കോടി), ന്യൂസിലാന്‍ഡ് ഫാസ്റ്റ് ബൗളര്‍ ലോക്കി ഫെര്‍ഗൂസണ്‍ (10) എന്നിവരടക്കമാണ് ആറു പേരെ കെകെആര്‍ ഒഴിവാക്കി. ഡേവിഡ് വീസെ (1 കോടി), ഷാക്വിബുല്‍ ഹസന്‍ (50 ലക്ഷം), ജോണ്‍സന്‍ ചാള്‍സ് (50 ലക്ഷം), മന്‍ദീപ് സിങ് (50 ലക്ഷം) എന്നിവരെയും കെകെആര്‍ പുറത്താക്കി. ഗുജറാത്ത് ടൈറ്റന്‍സ് ഒഴിവാക്കിത് യഷ് ദയാല്‍ (3.2 കോടി), ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷനക (2 കോടി), ഒഡെയ്ന്‍ സ്മിത്ത് (50 ലക്ഷം), പ്രദീസ് സാങ്വാന്‍ (20 ലക്ഷം), ഉര്‍വില്‍ പട്ടേല്‍ (20 ലക്ഷം) എന്നിവരെയാണ്.
കഴിഞ്ഞ തവണ 16.25 കോടി രൂപയെന്ന റെക്കോര്‍ഡ് തുകയ്ക്കു സിഎസ്‌കെ സ്വന്തമാക്കിയ ഇംഗ്ലണ്ടിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിനെ അവർ ഒഴിവാക്കി. ഇന്ത്യയുടെ മുന്‍ മധ്യനിര ബാറ്റര്‍ അമ്പാട്ടി റായുഡുവും സിഎസ്‌കെ ഒഴിവാക്കിയവരുടെ ലിസ്റ്റിലുണ്ട്. 6.75 കോടി രൂപയ്ക്കായിരുന്നു താരത്തെ സിഎസ് കെ കഴിഞ്ഞ സീസണിൽ സ്വന്തമാക്കിയത്. മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കിയ വമ്പന്‍ താരം ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ ജോഫ്ര ആര്‍ച്ചറാണ്. എട്ടു കോടി രൂപയ്ക്കായിരുന്നു 2022ലെ ലേലത്തില്‍ അദ്ദേഹത്തെ മുംബൈ വാങ്ങിയത്. ഇംഗ്ലണ്ടിന്റെ തന്നെ മറ്റൊരു ഫാസ്റ്റ് ബൗളറായ ക്രിസ ജോര്‍ഡന്‍ (50 ലക്ഷം), സൗത്താഫ്രിക്കന്‍ താരങ്ങളായ ഡുവാന്‍ യാന്‍സണ്‍ (20 ലക്ഷം), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (20 ലക്ഷം), ഇന്ത്യന്‍ പേസര്‍ അര്‍ഷദ് ഖാന്‍ (20 ലക്ഷം) എന്നിവരാണ് മുംബൈ ഒഴിവാക്കിയ മറ്റു താരങ്ങള്‍.
മറ്റുള്ള ഫ്രാഞ്ചൈസികൾ ഒഴിവാക്കിയ താരങ്ങൾ:
ലഖ്‌നൗ സൂപ്പര്‍ ജയന്റ്സ് ; ആവേശ് ഖാന്‍ (10 കോടി), ഡാനിയേല്‍ സാംസ് (75 ലക്ഷം), ജയദേവ് ഉനാട്കട്ട് (50 ലക്ഷം), റൊമാരിയോ ഷെപ്പേര്‍ഡ് (50 ലക്ഷം , മുംബൈയ്ക്കു വിറ്റു), സൂര്യാന്‍ഷ് ഷെഡ്‌ഗെ (20 ലക്ഷം) എന്നിവരാണ്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: ഹാരി ബ്രൂക്ക് (13.25 കോടി), മായങ്ക് അഗര്‍വാള്‍ (8.25 കോടി), ആദില്‍ റഷീദ് (2 കോടി) അക്കീല്‍ ഹുസൈന്‍ (1 കോടി)
പഞ്ചാബ് കിങ്‌സ്; രാഹുല്‍ ചാഹര്‍ (5.2 കോടി), ഹര്‍പ്രീത് ഭാട്ടിയ (40 ലക്ഷം), മാത്യു ഷോര്‍ട്ട് (20 ലക്ഷം), ബാല്‍തേജ് ദന്‍ഡ (20 ലക്ഷം) എന്നിവരെയും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഹര്‍ഷല്‍ പട്ടേല്‍ (10 കോടി), ദിനേശ് കാര്‍ത്തിക് (5.5 കോടി), അനൂജ് റാവത്ത് (3.4 കോടി), ഫിന്‍ അലെന്‍ (80 ലക്ഷം)