സുവിശേഷങ്ങളുടെ ആകെത്തുകയും രക്ഷാകര ചരിത്രത്തിന്റെ സംഗ്രഹവുമാണ് ജപമാല. ഒരു വിശ്വാസിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാന പ്രാർത്ഥനയായി ജപമാല പ്രാർത്ഥനയെ വിശേഷിപ്പിക്കാവുന്നതാണ്. വിശ്വാസസത്യങ്ങളെ ബലപ്പെടുത്തുന്നത് ജപമാലയാണ്. കഴിഞ്ഞ മാസം ബാംഗ്ലൂർ നടന്ന ജപമാല അത്ഭുതത്തിനു പിന്നാലെ മാതാവ് അതെ ജപമാലയുടെ അനേകരിൽ വീണ്ടും തന്റെ അനുഗ്രഹം വാർഷിക്കുകയാണ്. ബാംഗ്ലൂരിലെ ആൻമേരി എന്ന ആൺകുട്ടി തന്റെ വീട്ടിൽ സുഗന്ധം പരത്തിയ ഒരു ജപമാലയുടെ കാര്യം സ്കൂളിൽ ചെന്ന് തന്റെ കൂട്ടുകാരികളോട് പറയുകയും അതുകേട്ട് ആ ജപമാല വാങ്ങി വീട്ടിൽ കൊണ്ടുപോയ മറ്റൊരു കുട്ടിയുടെ അച്ഛന് മാതാവ് അത്ഭുതകരമായ രോഗാശാന്തി കൊടുക്കുകയും ചെയ്ത വാർത്ത v4varth പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്ന് അനേകരാണ് ആ അത്ഭുത ജപമാല കാണാനും പ്രാർത്ഥിക്കാനുമായി അവിടേക്ക് ഒഴുകിയെത്തിയത്. മാത്രമല്ല ഈ ജപമാലയിലൂടെ മാതാവ് ഒട്ടനവധി അത്ഭുതങ്ങളും പ്രവർത്തിച്ചു. അസുഖങ്ങൾ മാറിയതും അപകടത്തിൽ നിന്നും രക്ഷപ്പെട്ടതുമൊക്കെയായി അനേകം വിശ്വാസികൾ സാക്ഷ്യപ്പെടുത്തി.
ഇപ്പോൾ ഈ അത്ഭുത ജപമാല ഈ അത്ഭുതങ്ങളുടെ സ്ഥിരീകരണത്തിനായി റോമിലേക്ക് കൊണ്ടുപോകുന്നുവെന്ന വാർത്തയാണ് ഒടുവിൽ കിട്ടുന്നത്. ഇതിന്റെ ആധികാരികത സംബന്ധിച്ച കൂടുതൽ പഠനത്തിനും രോഗശാന്തികളുടെ സ്ഥിരീകരണത്തിനുമായാണ് ഇത് അവിടേക്കു കൊണ്ടുപോകുന്നത്. കഴിഞ്ഞ മാസം ആൻമേരി എന്ന പെൺകുട്ടിയുടെ മാതാവ് പ്രവർത്തിച്ച ആ അത്ഭുതവും ഇവിടെ വായിക്കാം.
ജപമാലയുമായി സ്കൂളിലെത്തി; നിർബന്ധിച്ചു വാങ്ങിക്കൊണ്ടുപോയ കുട്ടിയുടെ വീട്ടിൽ അത്ഭുത രോഗശാന്തി !
കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക് ആശ്വാസമായി ഇതാ ആറു കാര്യങ്ങൾ !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:
www.v4vartha.com