HomeNewsജപമാലയുമായി സ്കൂളിലെത്തി; നിർബന്ധിച്ചു വാങ്ങിക്കൊണ്ടുപോയ കുട്ടിയുടെ വീട്ടിൽ അത്ഭുത രോഗശാന്തി !

ജപമാലയുമായി സ്കൂളിലെത്തി; നിർബന്ധിച്ചു വാങ്ങിക്കൊണ്ടുപോയ കുട്ടിയുടെ വീട്ടിൽ അത്ഭുത രോഗശാന്തി !

കത്തോലിക്കാസഭയുടെ വിശ്വാസപാരമ്പര്യങ്ങളില്‍ ഒഴിച്ചുകൂടാനാവാത്തതാണ് പരിശുദ്ധ കന്യാമറിയത്തോടുള്ള ഭക്തി. കുരിശില്‍ കിടക്കുമ്പോള്‍ യോഹന്നാനിലൂടെ ലോകത്തിനുമുഴുവന്‍ അമ്മയായി ഈശോ നല്‍കിയ ദിവ്യജനനി എക്കാലത്തുമുള്ള സകലര്‍ക്കും സ്വര്‍ഗീയ മധ്യസ്ഥയാണ്. ഈ മഹനീയമായ മാധ്യസ്ഥം ഈ ലോകജീവിതത്തില്‍ വിശ്വാസസ്ഥിരതയോടെ മുന്നേറുവാന്‍ നമ്മെ ശക്തരാക്കുന്നു.

mary 4

സുവിശേഷങ്ങളുടെ ആകെത്തുകയും രക്ഷാകര ചരിത്രത്തിന്റെ സംഗ്രഹവുമാണ് ജപമാല. ഒരു വിശ്വാസിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാന പ്രാർത്ഥനയായി ജപമാല പ്രാർത്ഥനയെ വിശേഷിപ്പിക്കാവുന്നതാണ്. വിശ്വാസസത്യങ്ങളെ ബലപ്പെടുത്തുന്നത് ജപമാലയാണ്. ഈ പ്രാർത്ഥന എങ്ങനെയാണ് ദൈവമഹത്വത്തെ അംഗീകരിക്കുന്നതെന്ന് വിശുദ്ധ ലൂയീസ് മോൺ ഡി ഫോർട്ട് വിവരിക്കുന്നുണ്ട്. ‘പരിശുദ്ധ അമ്മയെ നാം മഹത്വപ്പെടുത്തുമ്പോൾ പിതാവായ ദൈവത്തെയാണ് നാം മഹത്വപ്പെടുത്തുന്നത്. കാരണം ദൈവസൃഷ്ടികളിൽ ഏറ്റവും പൂർണമായതിനെയാണ് നാം ആദരിക്കുന്നത്. പുത്രനായ ദൈവവും അവിടെ മഹത്വപ്പെടുന്നു. എന്തെന്നാൽ അവിടുത്തെ ഏറ്റവും പരിശുദ്ധയായ അമ്മയെയാണ് നാം ആദരിക്കുന്നത്.’ അദ്ദേഹം തുടരുന്നു. ‘നിങ്ങൾ മരണംവരെയും വിശ്വസ്തതാപൂർവം ജപമാല ചൊല്ലുന്നുവെങ്കിൽ ഞാൻ നിങ്ങൾക്ക് ഉറപ്പു നൽകുന്നു; നിങ്ങളുടെ പാപങ്ങളുടെ ഗൗരവം പരിഗണിക്കാതെ മഹത്വത്തിന്റെ ഒളിമങ്ങാത്ത കിരീടം നിങ്ങൾക്ക് ലഭിക്കും.’

Rosary ജപമാലയുടെ അത്ഭുത ശക്തിക്ക് ഏറ്റവും ഒടുവിൽ കിട്ടുന്ന ഉദാഹരണമാണ് ഇപ്പോൾ ബാംഗ്ലൂർ നിന്നും റിപ്പോർട്ട് ചെയ്യുന്നത്. അനേക വർഷങ്ങൾ നടുവേദന മൂലം കട്ടിലിൽ നിന്നും എണീക്കാൻ പോലും വിഷമിച്ച വ്യക്തിക്കാണ് മാതാവ് സൗഖ്യം കൊടുത്തത്. അക്രൈസ്തവനായ ഇദ്ദേഹത്തിന് മാതാവ് കൊടുത്ത ആ അത്ഭുത രോഗസൗഖ്യം ഇങ്ങനെയാണ്:
അച്ഛനും അമ്മയും അനിയനുമടങ്ങുന്നതാണ് ബാംഗ്ലൂർ താമസിക്കുന്ന ആൻമേരിയുടെ കുടുംബം. അമ്മ സ്വകാര്യ ആശുപത്രിയിൽ നേഴ്‌സായും അച്ഛൻ ബിസിനസും നടത്തുന്നു. ഏഴാം ക്ലാസിലാണ് ആൻമേരി പഠിക്കുന്നത്. പതിവായി കൊന്ത ചൊല്ലി പ്രാർത്ഥിച്ചിരുന്ന കുടുംബമായിരുന്നു ആൻമേരിയുടേത്. എല്ലാവരും കൂടി ഒരുമിച്ചിരുന്നാണ് കൊന്ത ചൊല്ലുക. വളരെ ഭക്തിയോടെ വീട്ടുകാർ കൊന്ത ചൊല്ലിയിരുന്നു. അടുത്തിടെ സന്ധ്യാപ്രാർത്ഥന കഴിഞ്ഞു എല്ലാവരും എണീറ്റപ്പോൾ മുറിയിൽ കുന്തിരിക്കത്തിന്റെ തീവ്രമായ ഗന്ധം അനുഭവപ്പെട്ടു. പക്ഷെ കുടുംബം അതു കാര്യമാക്കിയില്ല. എന്നാൽ തുടർന്നുള്ള ദിവസങ്ങളിലും ജപമാല ചൊല്ലിക്കഴിയുമ്പോൾ കുന്തിരിക്കത്തിന്റെ ഗന്ധം അനുഭവപ്പെട്ടു തുടങ്ങിയതോടെ അവർ അതു ശ്രദ്ധിക്കാൻ തുടങ്ങി.

 

 

വീട്ടിൽ ബൈബിളും ജപമാലയുമൊക്കെ വയ്ക്കുന്ന സ്ഥലത്ത് നിന്നുമായിരുന്നു ഗന്ധം വന്നു കൊണ്ടിരുന്നത്. ജപമാല ചൊല്ലിക്കഴിഞ്ഞ ആൻ മേരിയുടെ അച്ഛൻ ഈ ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പ്രാർത്ഥനാതട്ടിൽ വച്ചിരുന്ന കൊന്ത എടുത്തു നോക്കിയപ്പോൾ അത്ഭുതപ്പെട്ടു. കാരണം ആ ജപമാലയിൽ നിന്നുമായിരുന്നു സുഗന്ധം വന്നു കൊണ്ടിരുന്നത്. ആൻമേരി പിറ്റേ ദിവസം സ്കൂളിലെത്തി എല്ലാവരോടും ഇക്കാര്യം പറഞ്ഞെങ്കിലും ആരും അത് വിശ്വസിക്കാൻ കൂട്ടാക്കിയില്ല. കുട്ടികൾ അവളെ കളിയാക്കുകയും ചെയ്തു. എന്നാൽ ഗിരിജ ഗൗതം എന്ന അക്രൈസ്തവ പെൺകുട്ടി ആൻമേരിയുടെ കയ്യിൽ നിന്നും ആ ജപമാല വാങ്ങി. അങ്ങിനെ ഒരു അത്ഭുതം നടക്കുന്നുണ്ടെങ്കിൽ തനിക്കും അത് നേരിട്ടൊന്നു പരീക്ഷിക്കണം എന്നു പറഞ്ഞ അവളുടെ കയ്യിൽ ആൻ മേരി ആ ജപമാല കയ്യിൽ കൊടുത്തു വിട്ടു. ദൈവത്തിന്റെ വഴികൾ മനുഷ്യന്റെ ചിന്തയ്ക്കും യുക്തിക്കും അപ്പുറമാണ്. ഇവിടെയും, മാതാവിന് പ്രവർത്തിക്കേണ്ടത് ആൻമേരിയുടെ വീട്ടിലായിരുന്നില്ല.

 

 

ഗിരിജയുടെ വീട്ടിൽ വർഷങ്ങളായി അസുഖം ബാധിച്ച ഒരാളുണ്ട്. ശക്തമായ നടുവേദന മൂലം കട്ടിയുള്ള ഒരു ജോലിക്കും പോവാനാവാത്തയാളാണ് ഗിരിജയുടെ അച്ഛൻ. ചെറിയ ചില്ലറ ജോലികൾ ഒക്കെ ചെയ്താണ് അയാൾ കുടുംബം പുലർത്തുന്നത്. കടുത്ത യാഥാസ്ഥിതികരാണ് ഗിരിജയുടെ കുടുംബം. അതിനാൽ തന്നെ പേടിച്ച് ഗിരിജ തന്റെ കയ്യിൽ ജപമാലയുള്ള കാര്യം വീട്ടിൽ ആരോടും പറഞ്ഞില്ല. പതിവുപോലെ വീട്ടിലെത്തി ബാഗ് വച്ച ശേഷമാണ് പുറത്ത് കളിക്കാൻ പോയത്. വൈകിട്ട് വീട്ടിൽ ഇരിക്കുമ്പോൾ അസാധാരണമായി കുന്തിരിക്കത്തിന്റെ ഗന്ധം ഗിരിജയുടെ വീട്ടിൽ അനുഭവപ്പെട്ടു. ആളുകൾ തിങ്ങിപ്പാർക്കുന്ന ആ ചേരി പ്രദേശത്ത് അത്തരം ഒരു ഗന്ധത്തിനുള്ള ഒരു സാധ്യതയും ഉണ്ടായിരുന്നില്ല. സമയം ചെല്ലുന്തോറും ഗന്ധം ഏറി വന്നതിനെ തുടർന്ന് കുടുംബാംഗങ്ങൾ വീട്ടിൽ അതിന്റെ ഉറവിടം അന്വേഷിക്കാൻ തുടങ്ങി. എന്നാൽ ഗിരിജ തന്റെ കയ്യിൽ ജപമാലയുടെന്ന കാര്യം ഭയം മൂലം ആരോടും പറഞ്ഞില്ല.

tyu

ഗിരിജയുടെ ബാഗിൽ നിന്നാണ് ഗന്ധം എന്നു കണ്ടുപിടിച്ച അമ്മ അത് ഗിരിജയോട് ചോദിക്കുന്നതിനിടെ ഗിരിജയുടെ അച്ഛൻ എത്തി. പതിവില്ലാത്ത സന്തോഷത്തോടെ വന്ന അയാളെക്കണ്ട്‌ അവർ കാര്യം അന്വേഷിച്ചപ്പോൾ തന്റെ നടുവേദന വല്ലാതെ കുറയുന്നതായി അനുഭവപ്പെട്ടെന്ന് അദ്ദേഹം മറുപടി പറഞ്ഞു. വീട്ടിൽ ഉണ്ടായ സംഭവം അറിഞ്ഞ അദ്ദേഹം ഗിരിജയുടെ ബാഗിൽ നിന്നും ജപമാല കയ്യിലെടുത്തു. ജപമാല തന്റെ കയ്യിൽ സ്പർശിച്ച സമയം അതു തണുത്തുറഞ്ഞിരുന്നുവെന്നു അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ഒരുതരം ഒഴുകുന്ന വെള്ളത്തിൽ സ്പർശിക്കുന്ന അനുഭവമാണ് തനിക്കുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ആ നിമിഷം മുതൽ നടുവേദന അയാളെ വിട്ടുമാറി !. ഭയം മൂലം ആരോടും ഇതിനെപ്പറ്റി പറഞ്ഞില്ലെങ്കിലും പിറ്റേന്ന് തന്റെ വർഷങ്ങളായുള്ള നടുവേദന ഇല്ലാതായതോടെ അയാൾ ഇതേപ്പറ്റി തന്റെ ചില ക്രിസ്ത്യൻ സുഹൃത്തുക്കളുമായി പങ്കു വച്ചു. അവർ വീട്ടിൽ ചെന്നപ്പോളാണ് അവരുടെ കയ്യിലുള്ളത് ജപമാലയാണെന്നു വ്യക്തമായത്.

 

 

ദിവ്യകാരുണ്യ ഈശോയോട് നമ്മെ ചേര്‍ത്തുനിര്‍ത്തുന്ന മാതൃസ്നേഹമാണ് പരിശുദ്ധ അമ്മ. “അവന്‍ നിങ്ങളോട് പറയുന്നത് ചെയ്യുവിന്‍” എന്നതാണ് അമ്മയ്ക്ക് നമ്മോട് പറയുവാനുള്ളത്. ദൈവവചനത്തോടുള്ള വലിയ വിധേയത്വമാണ് അമ്മയെ ദൈവത്തിന് ഏറ്റവും പ്രിയങ്കരിയാക്കി മാറ്റിയത്. അതുവഴി, എക്കാലത്തുമുള്ള സകല ജനതക്കും അമ്മയായിരിക്കുക എന്ന സവിശേഷമായ സ്ഥാനവും പരിശുദ്ധ കന്യകയ്ക്ക് ലഭിച്ചു. നമ്മുടെ അമ്മയായി ഈശോനാഥനോടൊപ്പം സ്വര്‍ഗ്ഗത്തില്‍ ആയിരിക്കുന്ന അവിടുത്തെ മാധ്യസ്ഥസഹായം എക്കാലവും നമുക്ക് ഏറ്റവും വലിയ ശക്തിയാണ്. ഈ തിരിച്ചറിവില്‍, അമ്മയോട് ചേര്‍ന്ന് വിശുദ്ധിക്കായി നമുക്ക് അഭിലഷിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ….

പരിശുദ്ധ മാതാവ് വൃദ്ധയുടെ രൂപത്തിൽ ! ക്യാൻസർ സുഖപ്പെട്ടു !

മാതാവ് പ്രത്യക്ഷപ്പെടും; ലോകാവസാനം നവംബറിനു മുൻപ് ! കന്യാസ്ത്രീയുടെ വെളിപ്പെടുത്തൽ !

സ്കൂളിൽ ഉച്ചക്കഞ്ഞിയിൽ അജ്ഞാതൻ വിഷം കലക്കി; കുരുന്നുകൾ രക്ഷപെട്ടത് തലനാരിഴയ്ക്ക് !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments