HomeWorld NewsGulfഒരായുസ്സു മുഴുവനും മരുഭൂമിയിൽ വിയർപ്പൊഴുക്കുന്ന പ്രവാസിക്ക് അവസാനം ദുരിതം മാത്രമോ ബാക്കി ?

ഒരായുസ്സു മുഴുവനും മരുഭൂമിയിൽ വിയർപ്പൊഴുക്കുന്ന പ്രവാസിക്ക് അവസാനം ദുരിതം മാത്രമോ ബാക്കി ?

ഒരായുസ്സു മുഴുവനും മരുഭൂമിയിൽ കിടന്നു കുടുംബത്തിന് വേണ്ടി വിയർപ്പൊഴുക്കുന്ന പ്രവാസിക്ക് അവസാനം ദുരിതം മാത്രമോ ബാക്കി? വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നായി 87% പരാതികളാണ് ആയിരകണക്കിന് ഇന്ത്യക്കാരില്‍ നിന്നും വന്നിരിക്കുന്നത്. സൗദി അറേബ്യ, ഖത്തര്‍, എന്നിങ്ങനെ ആറ് ഗള്‍ഫ് രാജ്യങ്ങളിലായി ദുരിതം അനുഭവിക്കുന്ന ഇന്ത്യക്കാര്‍ നാട്ടിലേക്ക് തിരിച്ചെത്താന്‍ പോലും കഴിയാത്ത ദുരിതത്തിലാണ്.

 

 

സൗദി അറേബ്യയില്‍ പതിനായിരത്തില്‍ അധികം ആളുകളാണ് ഭക്ഷണം പോലും ഇല്ലാതെ കഴിയുന്നത്. ശമ്പളം ലഭിക്കാതിരിക്കുക, മാസങ്ങള്‍ കഴിഞ്ഞ് ശമ്പളം കിട്ടുക, കൂടുതല്‍ മണിക്കൂറുകള്‍ ജോലി ചെയ്യിപ്പിക്കുക എന്നിങ്ങനെയാണ് പരാതികള്‍. യാതൊരു മെഡിക്കല്‍ സേവനങ്ങളും ജോലിക്കാര്‍ക്ക് ലഭിക്കുന്നില്ല, വിസയോ ലേബര്‍ കാര്‍ഡോ തിയ്യതി കഴിഞ്ഞിട്ടും പുതുക്കി നല്‍കുന്നില്ല, കോണ്‍ട്രോക്ടില്‍ പറഞ്ഞ എയര്‍ ടിക്കറ്റുകള്‍ നാട്ടില്‍ പോകുന്നതിന് ലഭിക്കുന്നില്ല, പാസ്‌പോര്‍ട്ടുകള്‍ ബലമായി പിടിച്ചു വെയ്ക്കുന്നു എന്നിങ്ങനെയാണ് പരാതികള്‍ ലഭിച്ചത്.

 

 
ഒന്‍പത് ഗള്‍ഫ് രാജ്യങ്ങളിലായി ഇന്ത്യന്‍ മിഷന്‍ നടത്തിയ അന്വേഷണത്തില്‍ 55,119 പരാതികളാണ് ലഭിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ദുരിതം അനുഭവിക്കുന്ന ഇന്ത്യക്കാരുടെ കണക്കുകള്‍ ഇന്ത്യന്‍ വിദേശകാര്യ വകുപ്പാണ് പുറത്ത് വിട്ടത്. 13, 624 പരാതികളാണ് ഖത്തറില്‍ നിന്നു മാത്രമായി ഇന്ത്യന്‍ മിഷന് ലഭിച്ചത്. 11195 പരാതികളാണ് സൗദിയില്‍ നിന്നും ലഭിച്ചത്. കുവൈത്തില്‍ നിന്നും 11,103 പരാതികളും മലേഷ്യയില്‍ നിന്നും 6346 പരാതികളും ലഭിച്ചു. ലൈംഗിക ചൂഷണ പരാതികള്‍ താരതമ്യേന കുറവാണ് ലഭിച്ചത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നത് പൊതുവെ സ്ത്രീകളാണ്. ഇവര്‍ക്ക് നിലവില്‍ പരാതികള്‍ രേഖപ്പെടുത്താന്‍ അവസരം ലഭിക്കാതെയാണെന്നും പറയുന്നു. മരിക്കുന്നവര്‍ 1,697 ഇന്ത്യക്കാരാണ് ഗള്‍ഫ് രാജ്യങ്ങളിലെ ജയിലില്‍ കഴിയുന്നത്. വര്‍ഷത്തില്‍ സൗദി, യുഎഇ, ഒമാന്‍ എന്നീ രാജ്യങ്ങൡ 1,00,000 ഇന്ത്യന്‍ ജോലിക്കാരാണ് മരിച്ചു വീഴുന്നത്.

 

 

ഒമാനില്‍ പിരിച്ചുവിടാന്‍ നോട്ടീസ് നല്‍കിയ മലയാളി നഴ്‌സുമാരുടെ അവസ്ഥയും ദയനീയമാണ്. പിരിഞ്ഞുപോകുമ്പോഴുള്ള ആനുകൂല്യങ്ങളുടെ കാര്യത്തില്‍ പലരോടും വിവേചനം വിവേചനം കാണിക്കുന്നതായാണ് പരാതി. ഗ്രാറ്റുവിറ്റിയായി ലഭിക്കേണ്ട തുക മുഴുവന്‍ ഒരാള്‍ക്കും നല്‍കിയിട്ടില്ല. മിക്കവരുടെയും പാസ്‌പോര്‍ട്ട് കമ്പനിയുടെ കൈവശമാണുള്ളത്. ഒരായുസ്സ് മുഴുവന്‍ മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കി നേടിയ സമ്പാദ്യം നഷ്ടപ്പെടുത്തി മടങ്ങുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് സൗദിയില്‍ കുടുങ്ങിയ മലയാളികളില്‍ പലരും പറയുന്നത്.

 

 

റിയാദ്, മക്ക, മദീന ജിസാന്‍, ഹായില്‍ അല്‍കോബാര്‍ തുടങ്ങിയ സൗദി ഓജര്‍ കമ്പനിയിലും ആയിരക്കണക്കിന് ഇന്ത്യന്‍ തൊഴിലാളികളാണു പ്രതിസന്ധിയിലായത്. അരലക്ഷത്തോളം പേര്‍ ജോലി ചെയ്യുന്ന സൗദി ഓജര്‍ കമ്പനി ഏഴു മാസത്തോളമായി വേതനം നല്‍കുന്നില്ല. 10 ദിവസം മുന്‍പ് ക്യാമ്പിലെ മെസും നിര്‍ത്തിയതോടെ തൊഴിലാളികള്‍ പട്ടിണിയിലായി.

 

 

ഈ സാഹചര്യത്തിൽ, 1970കളുടെ അന്ത്യത്തില്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രി സി.എച്ച്. മുഹമ്മദ് കോയ കണ്ണൂരില്‍ നടത്തിയ ഒരു പ്രസംഗത്തിലെ വാക്കുകളാണ് ഞങ്ങൾക്കും പറയാനുള്ളത്. ഗള്‍ഫ് സമ്പത്തില്‍ മാത്രം സ്വപ്‌നം കണ്ട് ജീവിക്കുന്ന ഒരു യുവതയോടുള്ള ഒരുപദേശം കൂടിയായിരുന്നു അത്. അതിങ്ങിനെയായിരുന്നു:
”മക്കളെ, ഗള്‍ഫ് സ്വപ്‌നം കണ്ട് നിങ്ങള്‍ പഠിക്കാതിരിക്കല്ലേ, ജീവിതം തുലക്കല്ലെ, നിങ്ങളുടെ ഉപ്പാപ്പമാരും അമ്മാവന്‍മാരുമൊക്കെ ഒരുകാലത്ത് ഇവിടെ അത്തറിന്റെ പൂമണം പരത്തിയ സിലോണും മലേഷ്യയും വാതിലുകള്‍ അടച്ചത് നിങ്ങള്‍ക്ക് എന്തുകൊണ്ട് പാഠമാകുന്നില്ല. എന്റെ നാഥാ.. ഗ്രില്‍ വെച്ച വീടുകളിൽ നിന്ന് വിശന്നുവലയുന്ന കുഞ്ഞുങ്ങളുടെ കൂട്ടക്കരച്ചില്‍ കേള്‍ക്കേണ്ടിവരുന്ന ഒരു സാഹചര്യം കാണേണ്ട ഗതികേട് ഞങ്ങള്‍ക്ക് ഉണ്ടാക്കരുതേ….”

കോടതിയിൽ, പാതിനഗ്നയായെത്തിയ യുവതിയെ കണ്ട ജഡ്ജി ചെയ്തത് ! വീഡിയോ കാണാം

സ്‌കൂളിലേക്ക് പോവുകയായിരുന്ന അധ്യാപികയെ തോക്കുചൂണ്ടി കൂട്ടബലാൽസംഗം ചെയ്തു

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments