HomeNewsVideo-Newsകോടതിയിൽ, പാതിനഗ്നയായെത്തിയ യുവതിയെ കണ്ട ജഡ്ജി ചെയ്തത് ! വീഡിയോ കാണാം

കോടതിയിൽ, പാതിനഗ്നയായെത്തിയ യുവതിയെ കണ്ട ജഡ്ജി ചെയ്തത് ! വീഡിയോ കാണാം

വസ്ത്രം ധരിക്കാതെ ജയില്‍പ്പുള്ളിയായ യുവതി കോടതിയിലെത്തിയതു കണ്ട ജഡ്ജി അമ്പരന്നു. പാന്റില്ലാതെ ഒരു നീണ്ട ടീഷര്‍ട്ടും ഷോര്‍ട്ട്‌സും മാത്രമായിരുന്നു ജയില്‍പ്പുള്ളിയായ യുവതിയുടെ വേഷം. വസ്ത്രം അവരെ വല്ലാതെ അസ്വസ്ഥയാക്കുന്നുവെന്ന് പ്രകടമായിരുന്നു. ഇടയ്ക്കിടെ ടീഷര്‍ട്ട് വലിച്ച് നീട്ടി അവര്‍ ദേഹം മറയ്ക്കാന്‍ ശ്രമിച്ചു. ഇത് കണ്ടതോടെ കെന്റക്കിയിലെ വനിത ജഡ്ജ് ജയിലധികൃതരോട് ദേഷ്യപ്പെട്ടു, എന്ത് കൊണ്ട് സ്ത്രീക്ക് മാന്യമായ വേഷം ധരിക്കാന്‍ നല്‍കാിയില്ലെന്ന് ജഡ്ജ് ആംബര്‍ വോള്‍ഫ് കോടതിയില്‍ ചോദിച്ചു. നിരവധി ദിവസങ്ങളായി പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന യുവതിക്ക് സ്ത്രീകള്‍ക്കാവശ്യമായ ശുചിത്വ ഉത്പന്നങ്ങളും നല്‍കിയിരുന്നില്ലെന്ന് അവര്‍ക്ക് വേണ്ടി ഹാജരായ അറ്റോര്‍ണി അറിയിച്ചു. ജയിലധികൃതര്‍ ജയില്‍സ്യൂട്ട് യുവതിക്ക് നല്‍കാതിരുന്നതും മോശമായി പെരുമാറിയതും ജഡ്ജ് ആംബര്‍ വോള്‍ഫിനെ ചൊടിപ്പിച്ചു. അവര്‍ ഉടന്‍ തന്നെ ജയിലധികൃതരെ ഫോണില്‍ ബന്ധപ്പെട്ടു. യുവതിക്ക് വൃത്തിയുള്ള വേഷം എത്തിച്ച് നല്‍കിയതിനെ തുടര്‍ന്നാണ് വാദം തുടര്‍ന്നത്. ആ വീഡിയോ കാണാം.

https://youtu.be/o8c2IIWhw2c

സ്ത്രീ എന്നനിലയിൽ ‘ജാഗ്രത’ എന്നതിന് ‘സൂക്ഷിക്കുക’ എന്ന് മാത്രമല്ല അര്‍ഥം; നടി പാർവതി

ജൂവലറിയിൽ നിന്നും മാല മോഷ്ടിക്കാൻ മനോജ് കണ്ടുപിടിച്ചത് ആരും ചിന്തിക്കാത്ത മാർഗം ! ഒടുവിൽ യുവതിയുടെ സാഹസികതയിൽ കുടുങ്ങി !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments