HomeNewsLatest Newsഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ഏകദിനം; ഓസ്‌ട്രേലിയയ്ക്ക് 10 വിക്കറ്റ് ജയം; വെറും 11 ഓവറിൽ വിജയം കൈപ്പിടിയിലൊതുക്കി

ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ഏകദിനം; ഓസ്‌ട്രേലിയയ്ക്ക് 10 വിക്കറ്റ് ജയം; വെറും 11 ഓവറിൽ വിജയം കൈപ്പിടിയിലൊതുക്കി

ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് പത്ത് വിക്കറ്റ് ജയം. ഇന്ത്യ ഉയർത്തിയ 118 റൺസിന്റെ വിജയലക്ഷ്യം ഓസ്ട്രേലിയ വെറും 11 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ മറികടന്നു. ട്രാവിസ് ഹെഡ് (30 പന്തില്‍ 51), മിച്ചല്‍ മാര്‍ഷ് (36 പന്തില്‍ 66) പുറത്താവാതെ നിന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 117 റൺസാണു നേടിയത്. പേസർമാരായ മിച്ചല്‍ സ്റ്റാര്‍ക്കും സീൻ ആബട്ടും തകർത്തെറിഞ്ഞപ്പോൾ കഷ്ടിച്ചാണ് ഇന്ത്യ 100 പിന്നിട്ടത്. സ്റ്റാർക്ക് അഞ്ചും സീൻ ആബട്ട് മൂന്നു വിക്കറ്റുകളും വീഴ്ത്തി. 35 പന്തിൽ 31 റൺസെടുത്ത വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. അക്‌സ‌ർ പട്ടേൽ 29 പന്തിൽ 29 റണ്‍സുമായി പുറത്താകാതെനിന്നു. വിജയത്തോടെ, മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 1-1 ഒപ്പമെത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments