HomeNewsShortദുരിതാശ്വാസഫണ്ട് വക മാറ്റിയ കേസിൽ ഒരു വർഷമായിട്ടും വിധി പറയാതെ ലോകായുക്ത; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി പരാതിക്കാരൻ

ദുരിതാശ്വാസഫണ്ട് വക മാറ്റിയ കേസിൽ ഒരു വർഷമായിട്ടും വിധി പറയാതെ ലോകായുക്ത; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി പരാതിക്കാരൻ

ദുരിതാശ്വാസഫണ്ട് വകമാറ്റിയ കേസിൽ വാദം പൂർത്തിയായി ഒരു വർഷമായിട്ടും വിധി പറയാത്ത ലോകായുക്ത നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ പരാതിക്കാരൻ. മുഖ്യന്ത്രി പിണറായി വിജയനും കഴിഞ്ഞ മന്ത്രിസഭയിലെ 18 പേർക്കുമെതിരെയാണ് കേസ്. വാദം പൂർത്തിയായ കേസുകളിൽ ആറുമാസത്തിനുള്ളിൽ വിധി പറയണമെന്ന സുപ്രീം കോടതിയുടെ പരാമർശത്തിൻറെ ചുവട് പിടിച്ചാണ് ലോകായുക്തക്കെതിരായ പരാതിക്കാരൻ ആർഎസ് ശശികുമാറിൻറെ നീക്കം. ലോകായുക്ത രജിസ്ട്രാർക്കെതിരായാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. കേസിൽ വാദം പൂർത്തിയായിട്ട് ഇന്നലെ ഒരു വർഷം പിന്നിട്ടിരുന്നു.കേസ് കണക്കിലെടുത്ത് ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കുന്ന ബിൽ നിയമസഭ പാസ്സാക്കിയെങ്കിലും ഇതുവരെ ഗവർണർ ഒപ്പിട്ടിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments