HomeHealth Newsവീണ്ടും ഉപയോഗിക്കാവുന്ന കുപ്പികളിൽ വെള്ളം നിറച്ച് കൊണ്ടുപോകുന്നവർ ശ്രദ്ധിക്കുക ! ടോയ്‌ലറ്റ് സീറ്റിനെക്കാളും ഭീകരമാണ് അതിന്റെ...

വീണ്ടും ഉപയോഗിക്കാവുന്ന കുപ്പികളിൽ വെള്ളം നിറച്ച് കൊണ്ടുപോകുന്നവർ ശ്രദ്ധിക്കുക ! ടോയ്‌ലറ്റ് സീറ്റിനെക്കാളും ഭീകരമാണ് അതിന്റെ അവസ്ഥ ! പുതിയ പഠന റിപ്പോർട്ട് ഇങ്ങനെ:

പുനരുപയോഗിക്കാവുന്ന വെള്ള കുപ്പികളിൽ ടോയ്ലറ്റ് സീറ്റിനേക്കാൾ 40,000 മടങ്ങ് ബാക്ടീരിയകൾ അടങ്ങിയിരിക്കുന്നതായി പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. അമേരിക്കയിലെ വാട്ടര്‍ഫില്‍ട്ടര്‍ ഗുരു ഡോട്ട് കോമാണ് ഈ കണ്ടെത്തലിന് പിന്നിലെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന വാട്ടര്‍ ബോട്ടിലുകളില്‍ ഗ്രാം നെഗറ്റീവ് റോഡ്‌സും ബാസിലസ് ബാക്ടീരിയയും ഉണ്ടെന്നാണ് ഗവേഷണ പഠനത്തില്‍ പറയുന്നത്.

ഗ്രാം നെഗറ്റീവ് ബാക്ടീരിയകള്‍ കുടലുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാകുന്നു. കൂടാതെ ഇവ മറ്റ് പല അണുബാധകള്‍ക്കും കാരണമാകുന്നു. ഞെട്ടിക്കുന്ന കാര്യം എന്തെന്നാല്‍, സാമ്പിള്‍ പരിശോധനയില്‍ സൂക്ഷ്മാണുക്കളുടെ യൂണിറ്റുകളുടെ എണ്ണം കണക്കാക്കിയപ്പോള്‍ അത് ശരാശരി 20.8 ദശലക്ഷമാണെന്ന് കണ്ടെത്തി. അതായത് ഈ കണക്കിനെ മറ്റ് വീട്ടുപകരണങ്ങളിലുളള സൂക്ഷ്മാണുക്കളുമായി താരതമ്യം ചെയ്തപ്പോള്‍, അടുക്കളയിലെ സിങ്കിനെക്കാള്‍ രണ്ട് മടങ്ങും ടോയിലറ്റ് സീറ്റിനേക്കാള്‍ 40,000 മടങ്ങ് ബാക്ടീരിയകളുമുണ്ടെന്ന് കണ്ടെത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments