HomeHealth Newsസി എഫ് എൽ ബൾബുകളുടെ ഇങ്ങനെയുള്ള ഉപയോഗം ക്യാൻസർ ക്ഷണിച്ചുവരുത്തും !! മാസങ്ങൾക്കുള്ളിൽ !!

സി എഫ് എൽ ബൾബുകളുടെ ഇങ്ങനെയുള്ള ഉപയോഗം ക്യാൻസർ ക്ഷണിച്ചുവരുത്തും !! മാസങ്ങൾക്കുള്ളിൽ !!

സാധാരണ ബള്‍ബുകള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ സി.എഫ്.എല്ലിന് കുറച്ചു വൈദ്യുതി മാത്രം മതി. വലിയ പ്രചാരണം കൂടി നല്‍കിയതോടെ ഗാര്‍ഹിക ഉപയോക്താക്കള്‍ പൂര്‍ണമായും സി.എഫ്.എല്ലിലേക്ക് തിരിഞ്ഞു. ജനങ്ങള്‍ വിപണിയില്‍ നിന്നും സി.എഫ്.എല്‍ വാങ്ങി ഉപയോഗിച്ചു തുടങ്ങി. വൈദ്യുതി ലാഭിക്കാനായി ഇന്ന് മിക്ക വീടുകളിലും ഉപയോഗിക്കുന്ന ബൾബ് ആണ് സി എഫ് എൽ. എന്നാൽ, മറ്റു ബള്‍ബുകള്‍ നശിപ്പിക്കുന്നതുപോലെ സി.എഫ്.എല്‍ നശിപ്പിക്കുമ്പോള്‍ അതിലടങ്ങിയിരിക്കുന്ന മെര്‍ക്കുറി ഭൂമിയില്‍ കലരുന്നതാണ് പാരിസ്ഥിതിക ദുരന്തഭീഷണിക്കിടയാക്കുന്നത്.

 

 

 
ഉപയോഗശൂന്യമായ സി.എഫ്.എല്ലുകള്‍ കുന്നുകൂടിയതോടെയാണ് പരിസ്ഥിതി ദുരന്ത ഭീഷണി തുടങ്ങിയത്. സുരക്ഷിതമായി നശിപ്പിച്ചില്ലെങ്കില്‍ വന്‍പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് സി.എഫ്.എല്‍ ഉണ്ടാക്കുന്നത്. ഓരോ സി.എഫ്.എല്‍ ബള്‍ബിലും 0.5 മില്ലിഗ്രാം മെര്‍ക്കുറിയാണ് അടങ്ങിയിരിക്കുന്നത്. ആറായിരം ഗാലണ്‍ ശുദ്ധജലത്തെ മലിനീകരിക്കുന്നതിന് ഇത് പര്യാപ്തമാണ്. ഈ മെര്‍ക്കുറി ഭൂമിയില്‍ കലര്‍ന്നാല്‍ കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യുന്നു. മറ്റ് ബുള്‍ബുകള്‍ നശിപ്പിക്കുന്നതുപോലെ സി.എഫ്.എല്‍ ഉപേക്ഷിക്കുകയോ പൊട്ടിക്കുകയോ ചെയ്യുമ്പോള്‍ മെര്‍ക്കുറി നേരിട്ട് ഭൂമിയില്‍ കലരുകയാണ് ചെയ്യുന്നത്. ജലാശയത്തില്‍ എത്തിപ്പെട്ടാല്‍ മത്സ്യസമ്പത്ത് ഉള്‍പ്പെടെയുള്ളവയുടെ നാശത്തിന് ഇടയാക്കുകയും ചെയ്യും. മാത്രമല്ല, ഇത്തരം ബൾബിൽ നിന്നും പുറത്തുവരുന്ന രശ്മികൾ സ്തനാർബുദം പോലുള്ള മാരക രോഗങ്ങൾക്ക് കാരണമാകുമെന്ന് പുതിയ പഠനങ്ങൾ പറയുന്നു. ജർമനിയിലെ അലാബ് ലബോറട്ടറിയിലെ ഡോ. പീറ്റർ ബ്രെയിൻ നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യങ്ങൾ ആദ്യമായി കണ്ടെത്തിയത്.

 
സി എഫ് എല്‍ പൊട്ടി ഉള്ളിലുള്ള മെര്‍കുറി പുറത്ത് വരുമ്പോള്‍ ശ്വസിക്കുന്നവര്‍ക്ക് ബ്രോക്കറ്റിസ് പോലുള്ള രോഗങ്ങള്‍ വരാറുണ്ടെന്ന് പറയുന്നു. മെര്‍ക്കുറി വെള്ളത്തില്‍ കലരുന്നതോടെ കുടിവെള്ളം മലിനമാവുകയും ലുക്കീമിയ, വന്ധ്യത, ക്യാന്‍സര്‍ പോലുള്ളവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാവുകയും ചെയ്യുന്നു. സി എഫ് എല്‍ പൊട്ടാതെ സൂക്ഷിക്കുകയെന്നതാണ് ഇതിനുള്ള ഏക പോംവഴി.

”ഞാനും ലൈംഗികപീഡനത്തിന് ഇരയായിട്ടുണ്ട്. എന്നാല്‍ ആ അവസ്ഥയിൽ ഞാൻ എന്തു ചെയ്യണമായിരുന്നു ” ? കാതൽ സന്ധ്യയുടെ വെളിപ്പെടുത്തൽ !!

ഭർത്താവ് കൈമാറിയ മൊബൈൽ ദൃശ്യം കാട്ടി ഭാര്യയെ പീഡിപ്പിക്കാൻ കൂട്ടുകാരന്റെ ശ്രമം…. എന്നാൽ നടന്നതോ ദൈവത്തിന്റെ കയ്യൊപ്പുള്ള മറ്റൊരു സംഭവം !!

നാരങ്ങാ വെള്ളത്തിൽ ഉപ്പിടരുത് !! ശരീരത്തോട് ചെയ്യുന്ന വലിയ ദ്രോഹമാണ് ! കാരണം അറിയാമോ ?

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments