HomeWorld NewsGulfഗള്‍ഫില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങുന്നവര്‍ക്ക് ആറ് മാസത്തെ ശമ്പളം ഫ്രീ !

ഗള്‍ഫില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങുന്നവര്‍ക്ക് ആറ് മാസത്തെ ശമ്പളം ഫ്രീ !

 

പ്രവാസികൾക്ക് സഹായവാഗ്ദാനങ്ങളുമായി മുഖ്യമന്ത്രി. പിണറായി വിജയൻ
ഗള്‍ഫില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് അടുത്ത ജോലി ലഭിക്കുന്നത് വരെ പരമാവധി 6 മാസത്തെ ശമ്പളം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. യുഎഇ സന്ദര്‍ശനത്തിനിടെ പങ്കെടുത്ത പൊതുസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം. ഗള്‍ഫില്‍ ജോലി ചെയ്ത ഓരോവര്‍ഷത്തിനും ഒരുമാസമെന്ന തോതില്‍ പെന്‍ഷന്‍ പരിഗണിക്കും. മടങ്ങിവരുന്നവരുടെ തൊഴില്‍ വൈദഗ്ധ്യം ഉപയോഗപ്പെടുത്താനാകും വിധം ജോബ് പോര്‍ട്ടല്‍ തുടങ്ങും.

 

 

 
തട്ടിപ്പ് കമ്പനികളില്‍ നിന്നും വ്യാജ റിക്രൂട്‌മെന്റ് ഏജന്റുമാരില്‍ നിന്നും തൊഴിലന്വേഷകര്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ കേന്ദ്രവുമായി ചേര്‍ന്ന് നിയമനിര്‍മാണത്തിന് ശ്രമിക്കും. റിക്രൂട്ടിങ് ഏജന്‍സികള്‍ നിലവിലുള്ള നിയമങ്ങള്‍ പാലിക്കുന്നുണ്ടോയെന്നും പരിശോധിക്കും. റിക്രൂട്ടിങ് ഏജന്‍സികളെ ഗ്രേഡ് ചെയ്ത് നോര്‍ക്ക പോര്‍ട്ടലില്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തും. കേരളം വിടുംമുന്‍പ് തൊഴിലന്വേഷകര്‍ക്കായി ഓറിയന്റേഷന്‍ സെഷനുമുണ്ടാകും. വിദേശരാജ്യത്ത് ചെല്ലുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ചു കൈപ്പുസ്തകം ഇറക്കും.അടിയന്തരഘട്ടങ്ങളില്‍ ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥരുടെയും സംഘടനകളുടെയും വിവരങ്ങള്‍, ഫോണ്‍ നമ്പരുകള്‍ തുടങ്ങിയവ ഇതിലുണ്ടാകും. തൊഴില്‍ കരാര്‍ വ്യവസ്ഥകള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഗള്‍ഫ് രാജ്യങ്ങളുമായി ഏകോപന സംവിധാനമുണ്ടാക്കും.

 

 

 
വിമാനത്താവളത്തില്‍ നിന്ന് വീട്ടിലെത്തിക്കാന്‍ ആംബുലന്‍സും ഏര്‍പ്പെടുത്തും. മരണത്തെത്തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന സംഘടനകള്‍ക്ക് ധനസഹായം നല്‍കും. തൊഴില്‍പ്രശ്‌നങ്ങളില്‍ മാര്‍ഗനിര്‍ദേശത്തിനും നിയമോപദേശത്തിനും ഓരോ മേഖലയിലും അഭിഭാഷക പാനല്‍ തയാറാക്കും. കബളിപ്പിക്കുന്ന കമ്പനികളെ കരിമ്പട്ടികയിലാക്കും. ഇത്തരം കാര്യങ്ങളില്‍ വിജിലന്‍സിന്റെ പങ്കാളിത്തവും ഉറപ്പാക്കും. അപകടങ്ങളില്‍പെടുന്നവര്‍ക്ക് അടിയന്തര ചികില്‍സ ലഭ്യമാക്കാനും നാട്ടിലെത്തിക്കാനും നടപടി സ്വീകരിക്കും. മൃതദേഹങ്ങള്‍ വേഗം നാട്ടിലെത്തിക്കും. മുഖ്യമന്ത്രി പറഞ്ഞു.

തുളസിയില കടിച്ചു തിന്നരുത് ! ഈ ശാസ്ത്രീയ അറിവിനു പിന്നിലെ കാരണം അറിയാമോ ?

ഇനി പാസ്‌പോര്‍ട്ടിലെ തെറ്റിയ ജനനത്തീയതി എളുപ്പത്തിൽ തിരുത്താം !

കൊല്ലാനെത്തിയ കള്ളനെ യുവതികൾ നേരിട്ടത് സെക്സ് ടോയ്‌സ് ഉപയോഗിച്ച് ! പിന്നീട് സംഭവിച്ചത്…..വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments