HomeCinemaMovie News6 ടേക്കുകളിലൂടെ ഏറെ ബുദ്ധിമുട്ടിയാണ് അത് ചിത്രീകരിച്ചത് എന്നിട്ടും ആ രംഗത്തെക്കുറിച്ച് അങ്ങിനെ പറഞ്ഞത്...

6 ടേക്കുകളിലൂടെ ഏറെ ബുദ്ധിമുട്ടിയാണ് അത് ചിത്രീകരിച്ചത് എന്നിട്ടും ആ രംഗത്തെക്കുറിച്ച് അങ്ങിനെ പറഞ്ഞത് വല്ലാതെ വേദനിപ്പിച്ചു…… ജിത്തു ജോസഫ് ആ സീനിനെക്കുറിച്ച് പറയുന്നു !

 

ലൈഫ് ഓഫ് ജോസൂട്ടി ജീത്തു ജോസഫിന്റെ ഒരു വിജയചിത്രമായില്ല.
എന്നാൽ ചിത്രം വിജയിക്കാത്തതൊന്നുമല്ല ജീത്തുവിനെ വിഷമിപ്പിച്ചത്. സിനിമയെ കുറിച്ച് പലരും മോശം പറഞ്ഞു. അതൊന്നും തന്നെ വേദനിപ്പിച്ചില്ല, പക്ഷെ വളരെ വിശ്വാസത്തോടെ ചെയ്ത ഒരു രംഗം നന്നായില്ലെന്ന് പറഞ്ഞപ്പോൾ വല്ലാത്ത സങ്കടം തോന്നിയെന്ന് ജീത്തു ജോസഫ് പറയുന്നു. ജോസൂട്ടി വിദേശത്തേക്ക് പോവുമ്പോൾ, അച്ഛൻ സങ്കടം മറച്ച് വച്ച് തമാശയോടെ ‘വണ്ടിയിൽ പെട്രോളൊക്കെ ഉണ്ടല്ലോ’ എന്ന് ചോദിക്കുന്ന രംഗമായിരുന്നു അത്. എന്നാൽ പലരും ആ രംഗം വളരെ ആർട്ടിഫിഷലാണെന്ന് പറഞ്ഞു. ഒരുപാട് പേർ വളരെ നന്നായി എന്നും, ചിലർ മോശമായി എന്നും പറഞ്ഞു. ലൈഫ് ഓഫ് ജോസൂട്ടിയെ സംബന്ധിച്ച് എനിക്കേറ്റവും വിഷമം തോന്നിയ ഫീഡ്ബാക്ക് അത് മാത്രമേയുള്ളൂ. ജിത്തു പറഞ്ഞു.

 

 

 

അധികം സംസാരിക്കുകയോ തമാശകൾ പറയുകയോ ചെയ്യുന്ന അച്ഛനല്ല ജോസൂട്ടിയുടേത്. വിദേശത്ത് പോകുമ്പോൾ അതൊന്നും സാരമില്ല എന്ന് പറയുമ്പോഴും അയാൾക്ക് നല്ല വിഷമമുണ്ട്. മകൻ പോവാനിറങ്ങുമ്പോൾ അച്ഛന്റെ ചങ്ക് പൊട്ടുന്നു. പക്ഷെ അയാൾക്ക് കരയാനോ പറയാനോ കഴിയില്ല. എനിക്ക് വിഷമമില്ല എന്ന് കാണിക്കാനാണ് അങ്ങനെ ഒരു തമാശ പറയാൻ നോക്കിയത്. തമാശ പറയാത്ത ഒരാൾ തമാശ പറയുമ്പോൾ ആർട്ടിഫിഷലാകും. ആ രംഗം ഞങ്ങൾ അങ്ങനെ ആർട്ടിഫിഷലായി തന്നെ ചിത്രീകരിച്ചതാണ്. ആറ് ടേക്കുകൾക്ക് ശേഷമാണ് ആ രംഗം ശരിയായത്. ആ രംഗത്തിന്റെ തീവ്രത മനസ്സിലാക്കാൻ കഴിയാത്തവരാണ് അങ്ങനെ പറഞ്ഞത്. വളരെ വികാരമപരമായ രംഗമാണത്, അത് മനസ്സിലാക്കിയവരുടെ കണ്ണ് നനഞ്ഞതും ഞാൻ കണ്ടിട്ടുണ്ട്. ജിത്തു പറയുന്നു.

എച്ച്ഐവി ബാധിതനാണെന്നറിഞ്ഞിട്ടും ഈ വൈദികൻ ബലാൽസംഗം ചെയ്തത് 30 പെൺകുട്ടികളെ !!

മരുന്നും വേണ്ട പഥ്യവും വേണ്ട; ഏതസുഖവും വിനോദന്റെ മുന്നിൽ മുട്ടുമടക്കും ! വൈദ്യശാസ്ത്രത്തിന് അത്ഭുതമായി ഒരു യുവാവ് !

കുട്ടികളിലെ ഓട്ടിസം പൂർണ്ണമായി മാറ്റാം ഈ മണ്ണിരചികിത്സ കൊണ്ട് ! മണ്ണിര ചികിത്സയിലൂടെ മകന്റെ ഓട്ടിസം പൂർണ്ണമായി മാറിയ ഈ മാതാപിതാക്കൾ ആ ചികിത്സാരീതി വിവരിക്കുന്നു !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments