HomeWorld NewsUSAകാട്ടുതീ അതിവേഗം പടരുന്നു; ലോസാഞ്ചലസില്‍ നിന്നും നൂറുകണക്കിനാളുകള്‍ വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്യുന്നു

കാട്ടുതീ അതിവേഗം പടരുന്നു; ലോസാഞ്ചലസില്‍ നിന്നും നൂറുകണക്കിനാളുകള്‍ വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്യുന്നു

ലോസാഞ്ചലസ്: അതിവേഗം പടരുന്ന കാട്ടുതീ ഭീഷണിയായതിനെ തുടര്‍ന്ന് ലോസാഞ്ചലസില്‍ നിന്നും നൂറുകണക്കിനാളുകള്‍ വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്തു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പടർന്ന കാട്ടുതീ ശനിയാഴ്ചയോടെ ഇരുപതിനായിരം ഏക്കര്‍ ചാമ്പലാക്കി. ശനിയാഴ്ച രാത്രിയോടെ വീടുകള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും കാട്ടുതീ ഭീഷണി ഉയര്‍ത്തി. വര്‍ഷങ്ങളായി കടുത്ത വരള്‍ച്ച അനുഭവപ്പെടുന്ന മേഖലയില്‍ കാട്ടുതീ അതിവേഗമാണ് പടരുന്നത്. ആയിരത്തിയഞ്ഞൂറോളം വീട്ടുകാരോട് വീടുകളില്‍ നിന്ന് പുറത്തു കടക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. നൂറോളം വാണിജ്യ സ്ഥാപനങ്ങളും ഭീഷണിയിലാണ്.

 

 

ലോസാഞ്ചലസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കാട്ടുതീയെ തുടര്‍ന്നുള്ള കറുത്ത പുക ദൃശ്യമാണ്. മേഖലയിലെ പത്തോളം റോഡുകള്‍ അധികൃതര്‍ അടച്ചു. ആയിരത്തോളം അഗ്നിശമന സേനാംഗങ്ങള്‍ തീ നിയന്ത്രിക്കാന്‍ കഠിന പരിശ്രമം നടത്തി വരുന്നു. 28 ഹെലികോപ്ടറുകളും, 8 ചെറു വിമാനങ്ങളും ഇവര്‍ക്ക് പിന്തുണ നല്‍കുന്നു.

പക തീർക്കാൻ ഭാര്യയെ അവിഹിതത്തിൽപ്പെടുത്തി; പക്ഷെ പണി കിട്ടിയത് ഭർത്താവിന് !

സൗദിയില്‍ വീട്ടുജോലിക്ക് നില്ക്കുന്ന വിദേശികള്‍ക്കും ഇനി ഇന്‍ഷുറന്‍സ് പരിരക്ഷ

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments