HomeWorld NewsUSAകാസിക്കും പിന്മാറി; റിപ്പബ്ലിക്കൻ പക്ഷത്ത് ഇനി ട്രമ്പ് മാത്രം

കാസിക്കും പിന്മാറി; റിപ്പബ്ലിക്കൻ പക്ഷത്ത് ഇനി ട്രമ്പ് മാത്രം

വാഷിംഗ്ടൺ: പ്രസിഡൻഷ്യൽ മത്സര രംഗത്തു നിന്ന് പിന്മാറുകയാണെന്ന് ഓഹായോ ഗവർണർ ജോൺ കാസിക് അറിയിച്ചതോടെ ഇനി മത്സര രംഗത്ത് ഡോണൾഡ് ട്രമ്പ് മാത്രം അവശേഷിക്കുന്നു. മത്സരത്തിന്റെ ഒരു ഘട്ടത്തിലും കാര്യമായ വെല്ലുവിളി ഉയർത്താൻ കാസിക്കിനു കഴിഞ്ഞില്ലെങ്കിലും ട്രമ്പിന് പ്രൈമറിയിൽ നോമിനേഷന് ആവശ്യമായ പ്രതിനിധികളെ കിട്ടാതെ വരികയും പാർട്ടി കൺവൻഷനിൽ സ്ഥാനാർഥിയെ നിശ്ചയിക്കുകയും ചെയ്യുന്ന സാഹചര്യം വന്നാൽ സാധ്യതയുണ്ടന്ന് കാസിക് കരുതിയിരുന്നു. ഇതേ സാധ്യത കണ്ടിരുന്ന ടെക്‌സാസ് സെനറ്റർ ടെഡ് ക്രൂസ് ഇന്ത്യാനയിലെ പ്രൈമറിയിൽ തോൽവി രുചിച്ചതോടെ മത്സരത്തിൽ നിന്ന് പിന്മാറുകയാണെന്ന് ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു.

 

 

 

ഇന്ത്യാനയിലെ ജയത്തോടെ ട്രമ്പ് നോമിനേഷനിലേക്ക് അടുത്തിരുന്നു. പ്രസിഡൻഷ്യൽ മത്സരത്തിന് പ്രൈമറികൾ തുടങ്ങുമ്പോൾ റിപ്പബ്ലിക്കൻ പക്ഷത്ത് പതിനേഴോളം പേർ മത്സരരംഗത്തുണ്ടായിരുന്നു. പ്രൈമറികൾ തീരുന്നതിനു മുമ്പു തന്നെ ട്രമ്പ് ഒഴികെ എല്ലാവരും ഒഴിവായി എന്നതും ശ്രദ്ധേയമായി. പ്രൈമറികൾ തുടങ്ങും മുമ്പ് റിപ്പബ്ലിക്കൻ നിരയിൽ നിന്ന് ഡെമോക്രാറ്റിക പക്ഷത്തെ ഹിലരി ക്ലിന്റനെ നേരിടാൻ ഏറ്റവും യോജിച്ച സ്ഥാനാർഥിയായി ഹിതപരിശോധനകളിൽ തെളിയുകയും ചെയ്തിരുന്നു. പക്ഷേ, പ്രൈമറികളിൽ അദ്ദേഹത്തിനു വേണ്ട രീതിയിൽ ശോഭിക്കാൻ കഴിഞ്ഞില്ല. ഒഹായോയിൽ ജനകീയ ഗവർണമറെന്നു ഖ്യാതി നേടിയ കാസിക് മിതവാദിയായാണ് അറിയപ്പെട്ടിരുന്നത്.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments