HomeNewsLatest Newsഡൊണാൾഡ് ട്രംപിന്റെ ഉറ്റ സുഹൃത്ത് സ്റ്റാൻലി ചെറ കൊവിഡ് ബാധിച്ച മരിച്ചു

ഡൊണാൾഡ് ട്രംപിന്റെ ഉറ്റ സുഹൃത്ത് സ്റ്റാൻലി ചെറ കൊവിഡ് ബാധിച്ച മരിച്ചു

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉറ്റ സുഹൃത്ത് സ്റ്റാൻലി ചെറ കൊവിഡ് ബാധിച്ച മരിച്ചു. 80നോടടുത്തായിരുന്നു പ്രായം. കൊറോണ വലിയ കുഴപ്പമുണ്ടാക്കില്ലെന്ന ധാരണയിൽ വിഷയത്തെ ലഘുവായെടുത്ത ട്രംപ് സുഹൃത്തുക്കളിൽ പലരും ഗുരുതരാവസ്ഥയിലായതോടെയാണ് ഗൗരവമായി കാണാൻ തുടങ്ങിയെന്ന നിരീക്ഷണങ്ങളുമുണ്ടായിരുന്നു. 

സുഹൃത്ത് ഗുരുതരമായി രോഗബാധിതനായ വിവരം ട്രംപ് അറിയിച്ചിരുന്നു. കൊവിഡ് ബാധിതനായവരിൽ ഒരാൾ തന്റെ സുഹൃത്താണെന്നും നല്ല പ്രായമുണ്ടെന്നും പക്ഷെ അദ്ദേഹം കരുത്തനായ മനുഷ്യനാണെന്നും മാർച്ച് അവസാനം നടത്തിയ പത്രസമ്മേളനത്തിൽ ട്രംപ് സൂചിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പ് വേളയിൽ ട്രംപിനെ സാമ്പത്തികമായി സഹായിച്ചവരിൽ പ്രമുഖനുമായിരുന്നു സ്റ്റാൻലി ചെറ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments