ഇന്ത്യയും യു.എ.ഇയും തമ്മില്‍ തയാറാക്കിയ എയര്‍ ബബ്ള് കരാറിെന്റ അടിസ്ഥാനത്തിൽ യു.എ.ഇയില്‍നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്നവര്‍ കോണ്‍സുലേറ്റിലും എംബസിയിലും രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന ഒഴിവാക്കി. സാങ്കേതിക പരിജ്ഞാനമില്ലാത്തവര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്ന നിബന്ധനയാണ് ഇപ്പോള്‍ ഒഴിവാക്കിയത്. യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നിവ ഉള്‍പ്പെടെയുള്ളവയിലെ ടിക്കറ്റുകള്‍ നേരിട്ടോ ട്രാവല്‍ ഏജന്റുമാര്‍ വഴിയോ ബുക്ക് ചെയ്യാം. ചില വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധന നിര്‍ബന്ധമില്ലെങ്കിലും 96 മണിക്കൂര്‍ മുമ്ബ് നടത്തിയ പി.സി.ആര് പരിശോധനഫലം കൈയിലുള്ളവര്‍ക്ക് നാട്ടിലെ ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീന് ഒഴിവാക്കാന്‍ കഴിയും. വന്ദേ ഭാരത് മിഷന് വഴി പ്രവാസികളെ നാട്ടിലെത്തിച്ച് തുടങ്ങിയപ്പോഴാണ് ഇന്ത്യക്കാര്‍ക്ക് എംബസി രജിസ്േട്രഷന് നിര്‍ബന്ധമാക്കിയത്. അഞ്ചു ലക്ഷത്തോളം ഇന്ത്യക്കാരാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
യു.എ.ഇയില്‍നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്നവര്‍ക്ക് ഇനി രെജിസ്ട്രേഷൻ ആവശ്യമില്ല; പുതിയ തീരുമാനം ഇങ്ങനെ:
RELATED ARTICLES