HomeNewsShortകോവിഡ് ലക്ഷണങ്ങളില്ലാത്തവരില്‍ പരിശോധന വേണ്ട: പുതിയ മാർഗ നിർദേശങ്ങളുമായി സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോൾ; കേരളത്തില്‍...

കോവിഡ് ലക്ഷണങ്ങളില്ലാത്തവരില്‍ പരിശോധന വേണ്ട: പുതിയ മാർഗ നിർദേശങ്ങളുമായി സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോൾ; കേരളത്തില്‍ കൂടുതലിടങ്ങളില്‍ ആന്‍റിജൻ പരിശോധന

കോവിഡ് ലക്ഷണങ്ങളില്ലാത്തവരില്‍പരിശോധന വേണ്ടെന്ന് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോൾ. ശാരീരിക അകലം, വ്യക്തിശുചിത്വം, മാസ്ക് ഉള്‍പ്പടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി വേണം നിര്‍ദേശം നടപ്പിലാക്കേണ്ടതെന്നും സിഡിസി പറയുന്നു. എന്നാല്‍ ഈ നിര്‍ദേശം കേരളം അംഗീകരിക്കുമോ എന്നതില്‍ വ്യക്തത വരുത്തിയിട്ടില്ല. ലക്ഷണങ്ങളുള്ളവരെ മാത്രം പരിശോധിക്കുക. രോഗത്തിന്‍റെ തീവ്രത അനുസരിച്ച് ചികിത്സ തീരുമാനിക്കുക. ഇനിയുള്ള ഘട്ടത്തില്‍ ലക്ഷണങ്ങളില്ലാത്തവരെ പരിശോധിക്കേണ്ട കാര്യമില്ല. എന്നാല്‍, അടുത്തിടപെഴകാതിരിക്കുക, രോഗം പിടിപെടാൻ സാധ്യതയുള്ള വിഭാഗങ്ങളുമായുള്ള സമ്പര്‍ക്കം, ആൾക്കൂട്ടങ്ങൾ എന്നിവ പൂര്‍ണമായും ഒഴിവാക്കണം. മാസ്കും സാനിട്ടൈസറും നിര്‍ബന്ധമാണ്. ഇതാണ് സെന്‍റര്‍ ഫോര്‍ ഡിസിസ് കണ്‍ട്രോള്‍ പറയുന്നത്. എന്നാലിത് കേരളത്തില്‍ നടപ്പാക്കുമ്പോൾ തിരിച്ചടി നേരിടുമോ എന്നാണ് പേടി. കേരളത്തില്‍ സമൂഹ വ്യാപന സാധ്യത അടക്കം കണ്ടെത്താൻ കൂടുതലിടങ്ങളില്‍ ആന്‍റിജൻ പരിശോധന നടത്തുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments