HomeNewsLatest Newsസംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് അട്ടപ്പാടി സ്വദേശി നിഷ; ആകെ മരണം 298...

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് അട്ടപ്പാടി സ്വദേശി നിഷ; ആകെ മരണം 298 ആയി

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. അട്ടപ്പാടി സ്വദേശി നിഷയാണ് മരിച്ചത്. 24 വയസായിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. സംസ്ഥാനത്ത് ഇന്നലെ നാല് മരണങ്ങളാണ് കൊവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 22ന് മരണമടഞ്ഞ എറണാകുളം രാജഗിരി സ്വദേശി എൻ.വി. ഫ്രാൻസിസ് (76), ഓഗസ്റ്റ് 23ന് മരണമടഞ്ഞ കാസർകോട് അരായി സ്വദേശി ജീവക്യൻ (64), ഓഗസ്റ്റ് 24ന് മരണമടഞ്ഞ കാസർഗോഡ് രാവണേശ്വരം സ്വദേശി കെ. രമേശൻ (45), ഓഗസ്റ്റ് 26ന് മരണമടഞ്ഞ തിരുവനന്തപുരം എല്ലുവിള സ്വദേശി സോമൻ (67) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 298 ആയി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments