HomeWorld Newsഅബുദാബിയിലെ ഏറ്റവും വലിയ പരമ്പരാഗത ക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും

അബുദാബിയിലെ ഏറ്റവും വലിയ പരമ്പരാഗത ക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും

അബുദാബിയിലെ ഏറ്റവും വലിയ പരമ്ബരാഗത ക്ഷേത്രം 2024 ഫെബ്രുവരി 14ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. രാവിലെ വിഗ്രഹ പ്രതിഷ്ഠ. വൈകിട്ട് നടക്കുന്ന സമര്‍പ്പണ ചടങ്ങില്‍ നരേന്ദ്ര മോദി പങ്കെടുക്കുമെന്ന് ബാപ്സ് സ്വാമിനാരായണൻ സൻസ്ത അറിയിച്ചു. പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം 18 മുതലാണ്. 3 പുണ്യനദികളുടെ സംഗമസ്ഥാനത്താണ് ഈ ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. പശ്ചിമേഷ്യയിലെ തന്നെ ആദ്യത്തെ പരമ്ബരാഗത ഹിന്ദു ക്ഷേത്രമാണിത്. BAPS ഹിന്ദു ക്ഷേത്രം എന്നാണ് ഇത് അറിയപ്പെടുന്നത്. 700 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഈ ക്ഷേത്രത്തിന് 1000 വര്‍ഷത്തെ ഉറപ്പുണ്ട് . പിങ്ക് മണല്‍ക്കല്ലിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ അവസാനഘട്ട നിര്‍മ്മാണമാണ് ഇപ്പോള്‍ നടക്കുന്നത്. അബുദാബി-ദുബായ് പ്രധാന ഹൈവേയ്‌ക്കു സമീപം അബുമുറൈഖയിലാണ് യുഎഇയിലെ ആദ്യത്തെ പരമ്ബരാഗത ക്ഷേത്രം നിര്‍മിക്കുന്നത്. പിങ്ക്, വെള്ള മാര്‍ബിളില്‍ കൈകൊണ്ട് കൊത്തിയെടുത്ത ശില്‍പങ്ങള്‍ ചേര്‍ത്തുവച്ചാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments