HomeNewsTHE BIG BREAKINGചരിത്രം കുറിച്ച് ഇന്ത്യ; യുഎഇയില്‍ നിന്ന് ആദ്യമായി രൂപയിൽ ക്രൂഡ് ഓയില്‍ ഇടപാട് നടത്തി 

ചരിത്രം കുറിച്ച് ഇന്ത്യ; യുഎഇയില്‍ നിന്ന് ആദ്യമായി രൂപയിൽ ക്രൂഡ് ഓയില്‍ ഇടപാട് നടത്തി 

യുഎഇയില്‍ നിന്ന് ആദ്യമായി രൂപയിൽ ക്രൂഡ് ഓയില്‍ ഇടപാട് നടത്തി ഇന്ത്യ. ആഗോളതലത്തില്‍ പ്രാദേശിക കറന്‍സിയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള തന്ത്രപരമായ നീക്കമാണിതെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. ലോകത്തിലെ മൂന്നാമത്തെ വലിയ ഊര്‍ജ ഉപഭോക്താവാണ് ഇന്ത്യ. ഇന്ത്യയുടെ പുതിയ നീക്കം വിപണിയിൽ ഡോളറിനുള്ള മേധാവിത്വത്തിന് തടയിടും എന്നാണ് വിലയിരുത്തൽ. എണ്ണ വിതരണ മേഖലയിൽ വൈവിധ്യവത്കരണം ഉറപ്പു വരുത്താനും ഇടപാട് ചെലവ് കുറയ്ക്കാനും രൂപയെ ഒരു ലാഭകരമായ ട്രേഡ് സെറ്റിൽമെന്റ് കറൻസിയായി മാറ്റാനും ഇന്ത്യ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് പുതിയ നീക്കം. ഇറക്കുമതിക്കാരെയും കയറ്റുമതിക്കാരെയും പ്രാദേശിക കറൻസിയിൽ പേയ്‌മെന്റുകൾ നടത്താനും സ്വീകരിക്കാനും അനുവദിക്കുന്ന നയം കഴിഞ്ഞ വർഷം ജൂലൈയിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments