HomeWorld NewsGulfസഖാവ് വിഎസ് പ്രവാസലോകത്ത്: സ്വീകരിക്കാന്‍ വന്‍ ജനാവലി, അറബി സമൂഹം ഞെട്ടി

സഖാവ് വിഎസ് പ്രവാസലോകത്ത്: സ്വീകരിക്കാന്‍ വന്‍ ജനാവലി, അറബി സമൂഹം ഞെട്ടി

ഒന്നര പതിറ്റാണ്ടിന് ശേഷം ഗള്‍ഫില്‍ എത്തിയ സഖാവ് വിഎസ് അച്യുതാനന്ദനെ സ്വീകരിക്കാന്‍ വന്‍ ജന പ്രളയം. സഖാവിന്റെ ജനപിന്തുണ കണ്ട അറബി സമൂഹം ഞെട്ടി. അങ്ങിനെ കേരളത്തിലെ ഏറ്റവും സമ്മതനായ നേതാവ് കഴിഞ്ഞ ദിവസം ബഹ്‌റിന്റെ ഹൃദയവും കവര്‍ന്നു. ഒന്നര പതിറ്റാണ്ടിന് ശേഷം ഒരു ഗള്‍ഫ് രാജ്യം സന്ദര്‍ശിക്കാന്‍ എത്തിയ വിഎസിന് ബഹ്‌റിഹിനിലെ വിമാനത്താവളത്തില്‍ വന്‍ – വരവേല്‍പ്പാണ് ലഭിച്ചത്. ആദ്യമായി ബഹ്‌റൈനിലെത്തിയ പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദനെ സ്വീകരിക്കാന്‍ മനാമയിലെ വിമാനത്താവളത്തിലെത്തിയത് സ്ത്രീകളും കുട്ടികളുമടക്കം വന്‍ ജനാവലി തന്നെയായിരുന്നു. വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാര്‍ക്കു നിയന്ത്രിക്കാനാകാത്ത വിധമായിരുന്നു തിരക്ക്. വെള്ളിയാഴ്ച രാവിലെ 11ഓടെ തിരുവനന്തപുരത്തുനിന്നുള്ള ഗള്‍ഫ് എയര്‍ വിമാനത്തിലാണ് വി എസ് എത്തിയത്. വി എസ് വരുന്നതറിഞ്ഞ് രാവിലെ മുതല്‍ സ്ത്രീകളും കുട്ടികളും ബഹ്‌റൈന്‍ പ്രതിഭാ പ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ വിമാനതാവളത്തില്‍ എത്തിയിരുന്നു. എത്തിയ വിഎസിനു പുറേത്തേക്കു പോകാന്‍ കഴിയാത്തവിധമായിരുന്നു തിരക്ക്. ബഹ്‌റൈന്‍ പ്രതിഭാ നേതാക്കളും ബഹ്‌റൈന്‍ ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റി(എസ്എന്‍സിഎസ്) ഭാരവാഹികളും ചേര്‍ന്ന് വിഎസിനെ സ്വീകരിച്ചാനയിച്ചു.

ഇത്രയും തിരക്കോടെ കാത്തു നില്‍ക്കാന്‍ ഏത് നേതാവാണ് എത്തുന്നത് എന്നറിയാന്‍ വേണ്ടി അറബികള്‍ പോലും ആകാംക്ഷയോടെ കാത്തു നിന്നു എന്നതായിരുന്നു പ്രത്യേകത. മലയാളികളുടെ ആവേശം കണ്ട് അറബികളുടെ കണ്ണുതള്ളുകയും ചെയ്തു. വൈകീട്ട് ബഹ്‌റൈന്‍ ഇസാടൗണ്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൌണ്ടില്‍ എസ്എന്‍സിഎസ് രജത ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം വി എസ് ഉദ്ഘാടനം ചെയ്തു. ആയിരകണക്കിനു പേര്‍ സമ്മേളനത്തില്‍ സംബന്ധിച്ചു. ഈ വേദിയിലും ആയിരങ്ങള്‍ സന്നിഹിതതായിരുന്നു.

ഈ വേദിയില്‍ തന്റെ നിലപാട് മാറ്റാതെ വെള്ളാപ്പള്ളിക്കെതിരെ വി എസ് നിശിതമായ വിമര്‍ശനം ഉന്നയിച്ചു. ജാതി വ്യവസ്ഥയെ ഗുരു എതിര്‍ത്തത് ശാസ്ത്രീയ വീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ്. ഒരു ജാതിയേയുള്ളൂ എന്നതായിരുന്നു അദ്ദേഹത്തിന്റെ സങ്കല്‍പം. ജാതി വ്യവസ്ഥയെ ഇല്ലായ്മ ചെയ്യുന്ന വിധം കരുത്തുറ്റ കര്‍മങ്ങളാണ് ഗുരു അനുഷ്ഠിച്ചത്. ശ്രീനാരായണീയ ദര്‍ശനങ്ങള്‍ വളച്ചൊടിച്ച് സ്വന്തം കാര്യലാഭത്തിനായി ചിലര്‍ ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ജാതി മത ചിന്തകള്‍ക്കതീതമായി പ്രവര്‍ത്തിച്ചയാളാണ് ശ്രീനാരായണ ഗുരു. അങ്ങനെയുള്ള ഗുരുവിനെ ഏതെങ്കിലും ജാതിയുടെ വക്താവാക്കാന്‍ ആരും ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments