HomeNewsShortചെന്നിത്തല അവധിയിൽ; ചുമതല ആര്യാടന്

ചെന്നിത്തല അവധിയിൽ; ചുമതല ആര്യാടന്

തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഡിസംബർ 28 വരെ അവധിയിൽ പ്രവേശിച്ചു. വൈദ്യുതമന്ത്രി ആര്യാടൻ മുഹമ്മദ് ആഭ്യന്തര വകുപ്പിന്‍റെ ചുമതല നിർവഹിക്കും.  വിദേശത്ത് പോകുന്നതിനാലാണ് ചെന്നിത്തല അവധിയിൽ പ്രവേശിച്ചത്. കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ.ആന്‍റണിയോടൊപ്പം ചെന്നിത്തല അമേരിക്കയിലേക്കാണ് പോകുന്നത്. 28വരെയുള്ള ചെന്നിത്തലയുടെ പരിപാടികൾ മാറ്റിവെച്ചതായി അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു. ആന്‍റണിയുടെ ചികിത്സാർഥമാണ് യാത്ര. ഇന്ന് രാത്രി ഡൽഹിയിൽ നിന്ന് പുറപ്പെടും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments