HomeUncategorizedയുഎഇ യിൽ സാമൂഹിക മാധ്യമങ്ങളില്‍ പരസ്യവും വാര്‍ത്തയും നല്‍കുന്നതിന് പുതിയ മാര്‍ഗരേഖ; ലംഘിച്ചാല്‍ കനത്ത പിഴ

യുഎഇ യിൽ സാമൂഹിക മാധ്യമങ്ങളില്‍ പരസ്യവും വാര്‍ത്തയും നല്‍കുന്നതിന് പുതിയ മാര്‍ഗരേഖ; ലംഘിച്ചാല്‍ കനത്ത പിഴ

യുഎഇ യിൽ സാമൂഹിക മാധ്യമങ്ങളില്‍ പരസ്യവും വാര്‍ത്തയും നല്‍കുന്നതിന് ദേശീയ മീഡിയ കൗണ്‍സില്‍ മാര്‍ഗരേഖ പുറപ്പെടുവിച്ചു. മാനദണ്ഡങ്ങള്‍ പാലിക്കാതെ പരസ്യം ചെയ്യുന്നവര്‍ക്ക് 5000 ദിര്‍ഹം പിഴ ചുമത്തുമെന്നും മുന്നറിയിപ്പുണ്ട്. കച്ചവട സ്ഥാപനങ്ങളുടെയും മറ്റും വ്യാജ പ്രചാരണങ്ങളില്‍നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാനദണ്ഡം കൊണ്ടുവന്നത്.

വാര്‍ത്തകളും ചിത്രങ്ങളും രാജ്യത്തിന്റെ നിയമത്തിനും സാമ്ബത്തിക സംവിധാനത്തിനും വിരുദ്ധമാകരുതെന്നും നിഷ്‌കര്‍ഷിക്കുന്നു. നിയമനടപടി നേരിടുന്ന ഉല്‍പന്നങ്ങളോ സേവനങ്ങളോ പ്രചരിപ്പിക്കരുത് തുടങ്ങി മാധ്യമങ്ങളുടെ ഉള്ളടക്കത്തിലും മറ്റും അനവധി മാര്‍ഗനിര്‍ദേശങ്ങളും മാനദണ്ഡങ്ങളുമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. നിയമം ലംഘിക്കുന്ന സ്ഥാപനത്തിനും വ്യക്തിക്കും 5000 ദിര്‍ഹം പിഴ ചുമത്തുമെന്നും വ്യക്തമാക്കുന്നു. ഒരുവര്‍ഷത്തിനകം നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് പിഴ ഇരട്ടിയാകുമെന്നും മുന്നറിയിപ്പ് നല്‍കി. ഇതോടൊപ്പം അച്ചടി, ശ്രവ്യ, ദൃശ്യ മാധ്യമ സ്ഥാപനങ്ങള്‍ക്കുമുള്ള മാര്‍ഗനിര്‍ദേശവും പുറപ്പെടുവിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments