HomeWorld NewsGulfദുബായിൽ റൂം വാടക കുത്തനെ കുറയുന്നു ! ഇനി സാധാരണക്കാർക്കും സമ്പന്നമേഖലയിൽ താമസിക്കാം

ദുബായിൽ റൂം വാടക കുത്തനെ കുറയുന്നു ! ഇനി സാധാരണക്കാർക്കും സമ്പന്നമേഖലയിൽ താമസിക്കാം

റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി (റീറ) പുറത്തിറക്കിയ ഏറ്റവും പുതിയ വാടക സൂചികയിൽ റൂം വാടകയില്‍ വൻ കുറവ് വന്നതായി റിപ്പോർട്ട്. എന്നാൽ, ചിലയിടത്ത് വാടകയില്‍ മാറ്റമില്ല. എവിടെയും വര്‍ധനവ് രേഖപ്പെടുത്തിയിട്ടില്ല. ദുബായിലെ കെട്ടിടങ്ങളുടെ വിലയിൽ വാൻ കുറവാണ് കഴിഞ്ഞ കുറെ മാസങ്ങളായി ഉണ്ടായിരിക്കുന്നത്. എന്നാൽ അതിലും വലിയ തകർച്ചയാണ് റൂം വാടകയ്ക്കു നൽകുന്നവർ നേരിട്ട് കൊണ്ടിരിക്കുന്നത്. അതിവേഗമാണ് റൂം വാടക ദുബായിൽ പല സ്ഥലങ്ങളിലും കുറയുന്നത്. ഈ വർഷം ആദ്യം റൂം വാടക 4 മുതൽ 5 ശതമാനം വരെ താഴ്ന്നിരുന്നു. എന്നാൽ, ദുബായിലെ ഏറ്റവും വിലപിടിപ്പുള്ള റെസിഡൻഷ്യൽ ഏരിയകളിൽ ഇപ്പോൾ റൂംവാടക 6 ശതമാനം വരെ വീണ്ടും കുറഞ്ഞിരിക്കുകയാണ്. പ്രീമിയം ക്വാളിറ്റി അപാർട്മെന്റ് വാടകയിൽ അതേസമയം 10.2 ശതമാനം വരെയാണ് ഇടിവ് വന്നിരിക്കുന്നത്. പാം ജുമൈറ, ദുബായ് മറീന, ജുമൈറ ലേക്‌സ്‌, ഡിസ്കവറി ഗാർഡൻ, ഇന്റർനാഷണൽ സിറ്റി തുടങ്ങിയ, സാധാരണക്കാർക്ക് എത്തിപ്പിടിക്കാൻ പറ്റാത്ത സ്ഥലങ്ങളിൽ പോലും ഇപ്പോൾ വാടക തുലോം തുച്ഛമാണ്. എന്നാൽ, സാധാരണക്കാർ തിങ്ങിപ്പാർക്കുന്ന ബർ ദുബായ്, ദയറ തുടങ്ങിയ സ്ഥലങ്ങളിലും മുറിവാടക മുൻപെങ്ങും ഇല്ലാത്ത വിധം താഴ്ന്നിരിക്കുകയാണ്.
ദുബൈയില്‍ സമ്പന്നര്‍ താമസിക്കുന്ന ഇന്റര്‍നാഷണല്‍ സിറ്റി, ബിസിനസ് ബേ, ജുമൈറ ലേക് ടവേര്‍സ്, ദുബൈ സിലിക്കോണ്‍ ഒയാസിസ് എന്നിവിടങ്ങളിലും വാടകയില്‍ ഇടിവ് രേഖപ്പെടുത്തുന്നു. ചിലയിടത്ത് മാറ്റമില്ലാതെ തുടരുന്നു. ഡിസ്‌കവറി ഗാര്‍ഡന്‍സില്‍ സ്റ്റുഡിയോ അപാര്‍ട്‌മെന്റിന് 10 ശതമാനം വരെയും ഒറ്റ ബെഡ്‌റൂം ഫ്‌ളാറ്റിന് 8.5 ശതമാനം വരെയും കുറവുണ്ടായി. ബുര്‍ജ് ഖലീഫ നിലനില്‍ക്കുന്ന ഡൗണ്‍ടൗണ്‍ ദുബൈയില്‍ എല്ലാ വിഭാഗം താമസസ്ഥലങ്ങള്‍ക്കും വാടക കുറഞ്ഞിരിക്കുകയാണ്. സ്റ്റുഡിയോ അപാര്‍ട്‌മെന്റുകളുടെ വാടക 6.25 ശതമാനം മുതല്‍ 7.14 ശതമാനം വരെ കുറഞ്ഞു. നിലവിലെ വാര്‍ഷിക വാടക 65,000 ദിര്‍ഹം മുതല്‍ 75,000 ദിര്‍ഹം വരെയാണ്. ഒരു ബെഡ്‌റൂം അപാര്‍ട്‌മെന്റുകളടെ വാടക നിരക്ക് 90,000-110,000 ദിര്‍ഹമാണ്. മെയ് മാസത്തേക്കാള്‍ 10 ശതമാനം വരെ കുറവാണിത്. രണ്ടു കിടപ്പുമുറികളുള്ള ഫ്‌ളാറ്റിന് ഡൗണ്‍ടൗണിലെ നിരക്ക് 1.60 ലക്ഷം മുതല്‍ 1.90 ലക്ഷം വരെ ദിര്‍ഹമാണ്. കുറഞ്ഞത് ആറു ശതമാനത്തോളം.

യുവതിയുടെ ശരീരം വിട്ടൊഴിയുന്ന ആത്മാവ് ! ആശുപത്രിയിലെ സിസിടിവി യിൽ പതിഞ്ഞ അത്ഭുതദൃശ്യം !

പ്ലസ് ടു വിദ്യർത്ഥിനിക്ക് മൂന്നുവർഷമായി നിരന്തര ബലാൽസംഗം; അയൽവാസിയായ പ്രതിയെ പിടികൂടിയത് നാടകീയമായി !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments