HomeWorld NewsEuropeമാഞ്ചെസ്റ്ററിൽ ഹോളി സ്പിരിറ്റ് ഈവനിംഗ് അനുഗ്രഹദായകമായി

മാഞ്ചെസ്റ്ററിൽ ഹോളി സ്പിരിറ്റ് ഈവനിംഗ് അനുഗ്രഹദായകമായി

മാഞ്ചസ്റ്റർ:- കഴിഞ്ഞ ദിവസം വിഥിൻഷോ സെൻറ്.ആൻറണീസ് ദേവാലയത്തിൽ സെഹിയോൻ യു കെ മിനിസ്ട്രിയുടെ ആഭി മുഖ്യത്തിൽ റവ.ഫാ. സോജി ഓലിക്കൽ നേത്യത്വം നല്കിയ പരിശുദ്ധാത്മാഭിഷേക സൗഖ്യ പ്രാർത്ഥനാ ശുശ്രൂഷകൾ പങ്കെടുത്ത നൂറ് കണക്കിനാളുകൾക്ക് അനുഗ്രഹദായകവും, പുത്തനുണർവ്വും പകർന്നു. ജപമാല സമർപ്പണത്തോടെ ആരംഭിച്ച ശുശ്രൂഷകളിൽ ഇംഗ്ലീഷുകാരും മലയാളികളും വിവിധ നാടുകളിൽ നിന്നുള്ളവരുൾപ്പടെ നൂറ് കണക്കിനാളുകൾ പങ്കുചേർന്നു.ഫാ.സോജി ഓലിക്കലിന്റെ വചനാഗ്നി ചൊരിയുന്ന പ്രഭാഷണം ജനസമൂഹത്തെ പരിശുദ്ധാത്മാഭിഷേകത്തിൽ നിറച്ചു. ആത്മീയാഭിഷേകം തുളുമ്പുന്ന സ്തു തിപ്പുകൾ, അനുരഞ്ജന ശുശ്രൂഷകൾ, കമ്പ സാരം തുടർന്ന് ഫാ.ടോം, ഫാ.മൈക്കിൾ മുറെ, ഫാ.സോജി ഓലിക്കൽ, ഫാ.തോമസ് മടുക്കമ്മൂട്ടിൽ, ഫാ.പ്രിൻസ് തുമ്പിയാo കുഴിയിൽ എന്നീ വൈദികർ ചേർന്ന് ആഘോഷമായ വിശുദ്ധ കുർബാനയർപ്പിച്ചു.ദിവ്യബലി മദ്ധ്യേ ഫാ. ടോം സന്ദേശം നല്കി. ഗായക സംഘം ശ്രുതിമധുരമായി ഗാനങ്ങൾ ആലപിച്ചു. തുടർന്ന് ദിവ്യകാരുണ്യ നാഥനെ എഴുന്നള്ളിച്ച് വച്ചു കൊണ്ടുള്ള ആരാധനയും, ആശീർവാദവും നടന്നു.ദിവ്യകാരുണ്യ ആശീർവാദത്തിന് ശേഷം ബഹുമാനപ്പെട്ട വൈദികർ വിശ്വാസ സമൂഹത്തിന് കൈവയ്പ് ശുശ്രൂഷ വഴി അ നുഗ്രഹം ചൊരിഞ്ഞു.
അടുത്ത ഹോളി സ്പിരിറ്റ് ഈവനിംഗ് ആഗസ്റ്റ് മാസം 26 വെള്ളിയാഴ്ചയായിരിക്കുമെന്ന് ഫാ. മൈക്കിൾ മുറെ അറിയിച്ചു. ധ്യാന ശുശ്രൂഷകൾ നയിച്ച സോജിയച്ചനും സെഹിയോൻ ടീമിനും, ധ്യാനത്തിൽ സംബന്ധിച്ചവർക്കും ഫാ.തോമസ് മടുക്കമ്മൂട്ടിൽ നന്ദി പ്രകാശിപ്പിച്ചു.

 

വാർത്ത: അലക്സ് വർഗീസ് 

 

യുവതിയുടെ ശരീരം വിട്ടൊഴിയുന്ന ആത്മാവ് ! ആശുപത്രിയിലെ സിസിടിവി യിൽ പതിഞ്ഞ അത്ഭുതദൃശ്യം !

പ്ലസ് ടു വിദ്യർത്ഥിനിക്ക് മൂന്നുവർഷമായി നിരന്തര ബലാൽസംഗം; അയൽവാസിയായ പ്രതിയെ പിടികൂടിയത് നാടകീയമായി !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments