HomeWorld NewsGulfഇനി ഡ്രൈവിംഗ് ലൈസൻസും ഇഖാമയും ഓൺലൈൻ വഴി പുതുക്കാം !!

ഇനി ഡ്രൈവിംഗ് ലൈസൻസും ഇഖാമയും ഓൺലൈൻ വഴി പുതുക്കാം !!

കുവൈത്തില്‍ ഡ്രൈവിംഗ് ലൈസന്‍സും ഇഖാമയും ഓണ്‍ലൈന്‍ വഴി പുതുക്കുന്ന സംവിധാനം ഈ വര്‍ഷം പകുതിയോടെ പ്രാബല്യത്തില്‍ വരുമെന്ന് കുവൈത്ത് സര്‍ക്കാര്‍. ഡ്രൈവിംഗ് ലൈസന്‍സും ഇഖാമയും ഓണ്‍ലൈനിലൂടെ പുതുക്കുന്ന സംവിധാനം നിലവില്‍ വന്നാല്‍ പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും വലിയ ആശ്വാസമാകുമെന്നാണ് കരുതുന്നത്. സ്വദേശികള്‍ക്കും കുവൈത്തിലെ പ്രവാസികള്‍ക്കും ഈ സംവിധാനം ഒരുപോലെ ഉപയോഗിക്കാമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പുതിയ സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള ജോലികള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രാലയത്തിലെ ഐടി വിഭാഗം ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി. കെ-നെറ്റ് വഴിയാണ് ഓണ്‍ലൈന്‍ ഫീസ് അടയ്ക്കാന്‍ സംവിധാനമൊരുക്കുന്നത്.

 

 

 

ഓണ്‍ലൈന്‍ സംവിധാനം നടപ്പിലാകുന്നതോടെ കുവൈത്തിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇത് പ്രയോജനപ്പെടുത്താം. ഗാര്‍ഹിക മേഖലയിലെ ഡ്രൈവര്‍മാരുടേതടക്കമുള്ള ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഓണ്‍ലൈനിലൂടെ പുതുക്കാ. ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വരുന്നതോടെ സമയ ലാഭിക്കാനും, ഓഫീസുകളിലെ അനാവശ്യ തിരക്കൊഴിവാക്കാനും കഴിയും. ഇഖാമയും ലൈസന്‍സും അടയ്ക്കുന്നതിനുള്ള ഫീസും പിഴയും ഓണ്‍ലൈനിലൂടെ അടയ്ക്കാനുള്ള സൗകര്യമുണ്ട്.

ഈ വേനലിൽ തണ്ണിമത്തൻ കഴിക്കും മുൻപ് ഇതൊന്നു കാണുക! തണ്ണിമത്തൻ മഴയത്ത് കിടന്നപ്പോൾ സംഭവിച്ചത്…..

ടൊമാറ്റോ കെച്ചപ്പ് എന്ന പേരിൽ നാം വാങ്ങിക്കഴിക്കുന്നത് മൃഗരക്തവും കൊക്കയ്‌നും മുതൽ മൂത്രം വരെ ! ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ !! വീഡിയോ കാണാം

റൂമിലെ വൈഫൈ ഷെയർ ചെയ്യുന്ന പ്രവാസികളേ അറിയുക, ഈ യുവാവിന് സംഭവിച്ച ദുരന്തം !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments