HomeHealth Newsഈ വേനലിൽ തണ്ണിമത്തൻ കഴിക്കും മുൻപ് ഇതൊന്നു കാണുക! തണ്ണിമത്തൻ മഴയത്ത് കിടന്നപ്പോൾ സംഭവിച്ചത്.....

ഈ വേനലിൽ തണ്ണിമത്തൻ കഴിക്കും മുൻപ് ഇതൊന്നു കാണുക! തണ്ണിമത്തൻ മഴയത്ത് കിടന്നപ്പോൾ സംഭവിച്ചത്…..

 

വേനലിൽ ഒരു തണ്ണിമത്തൻ ജ്യൂസ് ഉള്ളു കുളിർപ്പിക്കും. എന്നാൽ നാം കഴിക്കുന്ന ഈ തണ്ണിമത്തൻ ഉണ്ടാക്കുന്നത് എങ്ങനെയെന്നറിയാമോ ? മാരകവിഷമുൾപ്പെടെ അമിത വളപ്രയോഗമാണ് തണ്ണിമത്തനിൽ നടക്കുന്നത്.കര്‍ണാടകയിലെ തോട്ടങ്ങളില്‍ വിളയുന്ന തണ്ണിമത്തന്‍ നേരത്തെ പാകമാകാനും വലുപ്പം ലഭിക്കാനുമാണ് അമിത വളം ഉപയോഗിക്കുന്നത്. കടുംപച്ച നിറത്തിലുള്ള ഈ തണ്ണിമത്തന്‍ സാധാരണ തണ്ണിമത്തനെക്കാള്‍ മധുരവും കളറും ഉള്ളതാണ്. എന്നാല്‍ മധുരം നിറയുന്ന ഈ കടുംനിറത്തില്‍ അപകടം പതിയിരിക്കുന്നുണ്ടെന്ന് ഉപദേശിക്കുന്നത് മറ്റാരുമല്ല വിത്തിറക്കി വിളയിക്കുന്ന കര്‍ഷകര്‍ തന്നെയാണ്. അത്രയേറെ കീടനാശിനികളാണ് ഇവയില്‍ പ്രയോഗിക്കുന്നത്. മൂന്നു മാസമാണ് തണ്ണിമത്തന്‍ പാകമാകാന്‍ എടുക്കുന്ന കാലം. എന്നാല്‍ കൂടിയ അളവില്‍ മരുന്നുകള്‍ ഉപയോഗിക്കുന്നതിനാല്‍ രണ്ടു മാസംകൊണ്ട് ഇവ പാകമാകും.

thannimathan

ഒരു തണ്ണിമത്തൻ മഴയത്ത് കിടന്നപ്പോൾ സംഭവിച്ച കാര്യമാണ് മുകളിൽ കൊടുത്തിരിക്കുന്ന ഫോട്ടോയിൽ കാണുന്നത്. ഇത് മാരകമായ അസുഖങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ള സിന്തറ്റിക് കളർ ആണെന്ന് വ്യക്തം. വീടുകളിലും കുളിമുറികളിലുമെല്ലാം സുഗന്ധമുണ്ടാകാനായി ഉപയോഗിക്കുന്ന പ്രത്യേക തരം ഗുളികകള്‍ വരെ തണ്ണിമത്തന്റെ നിറവും മധുരവും കൂട്ടാന്‍ ഉപയോഗിക്കുന്നുണ്ട്. നന്റിനാള്‍ എന്ന ദ്രവരൂപത്തിലുള്ള മരുന്നില്‍ ഈ ഗുളികകള്‍ പൊടിച്ചു ചേര്‍ത്താണ് ഇതിന്റെ ഉപയോഗം. കൂടാതെ അമോണിയം സള്‍ഫേറ്റ്, പൊട്ടാഷ് എന്നിവയും ചേര്‍ക്കും. ഗുണ്ടല്‍പേട്ടില്‍ കര്‍ഷകര്‍ കിലോയ്ക്ക് എട്ടു രൂപ വിലക്കാണ് ഈ തണ്ണിമത്തന്‍ വില്‍ക്കുന്നത്. കൃഷിയിടങ്ങളില്‍ ഇതിന്റെ പകുതി വിലക്കും.

 

 
എന്നാല്‍, കേരള വിപണിയില്‍ കിലോയ്ക്ക് മുപ്പതു മുതല്‍ അന്‍പതു രൂപവരെയാണ് വില. ക്വിന്റല്‍ കണക്കിന് തണ്ണിമത്തനാണ് ഒരു ദിവസം ഗുണ്ടല്‍പേട്ടില്‍ നിന്നു മാത്രം കേരളത്തിലെത്തുന്നത്. സാധാരണ തണ്ണിമത്തന് കേരള വിപണിയില്‍ വിലയും കുറവാണ്. എന്നിട്ടും കൂടുതല്‍ മധുരമുള്ളതിനാല്‍ അമിത കീടനാശിനി ഉപയോഗിച്ചെത്തുന്ന തണ്ണിമത്തനോടാണ് കേരളീയര്‍ക്ക് പ്രിയം. ഇതില്‍ ചേര്‍ക്കുന്ന കീടനാശിനികളുടെ ദൂഷ്യഫലം അറിയാത്തത് വലിയ അപകടമാണ് വിളിച്ചുവരുത്തുന്നത്.

 

 

 

 

വഴിയരികിലെ ചുവന്നു തുടുന്ന തണ്ണിമത്തനുകള്‍ നിങ്ങളുടെ വായും വയറും പൊള്ളിക്കുമെന്ന് അനുഭവസ്ഥര്‍ പറയുന്നു. തലസ്ഥാനത്ത് തണ്ണിമത്തന്‍ കഴിച്ച നാലംഗ കുടുംബത്തിന്റെ വായ്ക്കുളളില്‍ കഴിഞ്ഞ ദിവസം പൊള്ളലേറ്റിരിക്കുന്നു. വായ്ക്കുള്ളിലും കവിളുകളിലും നാക്കിലും പൊള്ളലേറ്റ കുടുംബം ദിവസങ്ങള്‍ നീണ്ട ചികിത്സയ്ക്ക് ശേഷമാണ് സുഖം പ്രാപിച്ചത്. പേട്ട കാഞ്ഞിരംവിള ക്ഷേത്രത്തിന് സമീപത്ത് പിക്കപ്പ് വാനില്‍ വില്‍പ്പനയ്‌ക്കെത്തിച്ച തണ്ണിമത്തന്‍ വാങ്ങി മുറിച്ച് കഴിച്ചവര്‍ക്കാണ് അസ്വസ്ഥകള്‍ അനുഭവപ്പെട്ടത്. തണ്ണിമത്തന്റെ പകുതി കഴിച്ച രണ്ട് കുട്ടികളുള്‍പ്പെട്ട നാലംഗ കുടുംബത്തിന് മണിക്കൂറുകള്‍ക്കകം വായ്ക്കകം ചുവന്ന് തടിക്കുകയും തൊലിയ്ക്ക് പൊള്ളലേറ്റ നിലയില്‍ ചെറുകുമിളകള്‍ രൂപപ്പെടുകയുമായിരുന്നു.

 

 

 

 

രുചി അറിയാനും കട്ടിയുള്ള ആഹാരം കഴിക്കാനും പറ്റാതായ ഇവര്‍ക്ക് ചൂടുള്ള ആഹാരം കഴിക്കാനും കഴിയാതായി. തുടര്‍ന്ന് കണ്ണമ്മൂലയിലുള്ള ബന്ധുവായ ഡോക്ടറെ കണ്ട് ചികിത്സ തേടിയപ്പോഴാണ് രാസപ്രയോഗം നടത്തിയ തണ്ണിമത്തന്‍ ഭക്ഷിച്ചതില്‍ നിന്നുണ്ടായ അസ്വസ്ഥതകളാണ് ഇതെന്ന് ബോദ്ധ്യപ്പെട്ടത്. വായ്ക്കുള്ളില്‍ ജെല്‍ പുരട്ടിയും മൗത്ത് വാഷ് ഉപയോഗിച്ച് കഴുകിയും ദിവസങ്ങളോളം മരുന്നുകഴിച്ചുമാണ് രോഗം ഭേദപ്പെടുത്തിയത്.

Courtesy: https://www.facebook.com/parayaathevayya

ടൊമാറ്റോ കെച്ചപ്പ് എന്ന പേരിൽ നാം വാങ്ങിക്കഴിക്കുന്നത് മൃഗരക്തവും കൊക്കയ്‌നും മുതൽ മൂത്രം വരെ ! ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ !! വീഡിയോ കാണാം

വികാരിയച്ചനു പിന്നാലെ പൂജാരിയും……. ഇടുക്കിയിൽ 70 വയസുകഴിഞ്ഞ വൃദ്ധയെ യുവപൂജാരി പീഡിപ്പിച്ചത് ഇങ്ങനെ !!

റൂമിലെ വൈഫൈ ഷെയർ ചെയ്യുന്ന പ്രവാസികളേ അറിയുക, ഈ യുവാവിന് സംഭവിച്ച ദുരന്തം !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments