HomeWorld NewsGulfമരുന്ന് മാറി കുത്തി വച്ചു; ഷാർജയിൽ മലയാളി നേഴ്സ് മരിച്ചു

മരുന്ന് മാറി കുത്തി വച്ചു; ഷാർജയിൽ മലയാളി നേഴ്സ് മരിച്ചു

ഷാർജ∙ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് റോളയിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയ മലയാളി നഴ്സ്, മാറി കുത്തിവച്ചതിനേത്തുടർന്നു മരിച്ചു. ഷാർജ യൂണിവേഴ്സിറ്റി ആശുപത്രിയിലെ നഴ്സ് മുഹമ്മ കഞ്ഞിക്കുഴി കണ്ണയിൽ ജോസഫ് ഏബ്രഹാമിന്റെ ഭാര്യ ബ്ലസി ടോം( ബ്ലസി സാറാ ജോസഫ് –28) ആണ് മരിച്ചത്. മരുന്നു മാറി കുത്തിവച്ചതിനാലാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. ​തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.

ആസ്മ രോഗിയായിരുന്ന ബ്ലെസി ടോമിന് നൽകാൻ പാടില്ലാത്ത മരുന്ന് സ്വകാര്യ ക്ലിനിക്കിലെ നഴ്സ് കുത്തിവയ്ക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഇതേ തുടർന്ന് ബ്ലെസി ഹൃദയാഘാതമുണ്ടായി. ഉടൻ അൽ ഖാസിമി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.​ ​മത്തായിക്കുട്ടി(ബാബു)യുടെ മകളാണ്. രണ്ടു കുട്ടികളുണ്ട്.​

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments