HomeWorld NewsGulfദുബായിൽ ടവറിന് മുകളില്‍ കയറി പ്രവാസിയുടെ ആത്മഹത്യാശ്രമം; കാരണം അജ്ഞാതം

ദുബായിൽ ടവറിന് മുകളില്‍ കയറി പ്രവാസിയുടെ ആത്മഹത്യാശ്രമം; കാരണം അജ്ഞാതം

അബുദാബിയിൽ മൊബൈല്‍ ടവറിന് മുകളില്‍ കയറി മുകളില്‍ കയറി പ്രവാസിയുടെ ആത്മഹത്യാ ശ്രമം. ഏറെനേരത്തെ പരിശ്രമത്തിനിടെ പോലീസ് ഇയാളെ അനുനയിപ്പിച്ച്‌ താഴെയിറക്കി. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30-ഓടെ ടവറിന് മുകളില്‍ കയറിയിരുന്ന ശേഷം താഴേക്ക് ചാടുമെന്ന് ഇയാള്‍ ഭീഷണി മുഴക്കുകയായിരുന്നു. എന്നാല്‍ എങ്ങനെ ഇയാള്‍ മുകളില്‍ കയറിയതെന്ന് വ്യക്തമല്ലെന്ന് വിദേശകാര്യ വിഭാഗം പോലീസ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുസല്ലം മുഹമ്മദ് അല്‍ അമീരി അറിയിച്ചു. സംഭവം അറിഞ്ഞ് പോലീസ്, സിവില്‍ ഡിഫന്‍സ്, പാരാമെഡിക്കല്‍ വിഭാഗങ്ങള്‍ സ്ഥലത്തെത്തിയിരുന്നു. ഏഷ്യക്കാരാനായ യുവാവാണ് ആത്മഹത്യാശ്രമം നടത്തിയെന്ന് പോലീസ് വ്യക്തമാക്കി. എന്നാല്‍ ഇയാള്‍ ഏത് രാജ്യക്കാരനാണെന്ന വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments