HomeNewsLatest Newsആളൊഴിഞ്ഞ സ്ഥലത്ത് കണ്ടെത്തിയത് നവജാതശിശുക്കളുടെ മൃതദേഹമല്ല; സത്യാവസ്ഥ മറ്റൊന്നാണ്; വെളിപ്പെടുത്തലുമായി പോലീസ്

ആളൊഴിഞ്ഞ സ്ഥലത്ത് കണ്ടെത്തിയത് നവജാതശിശുക്കളുടെ മൃതദേഹമല്ല; സത്യാവസ്ഥ മറ്റൊന്നാണ്; വെളിപ്പെടുത്തലുമായി പോലീസ്

ആളൊഴിഞ്ഞ സ്ഥലത്ത് കണ്ടെത്തിയത് നവജാതശിശുക്കളുടെ മൃതദേഹമല്ലെന്നും ആശുപത്രി മാലിന്യമാണെന്നും പോലീസ്. കൊല്‍ക്കത്തയില്‍ ആളൊഴിഞ്ഞ പറമ്ബില്‍ പ്ലാസ്റ്റിക് കവറുകളില്‍ കണ്ടെത്തിയത് ആശുപത്രി മാലിന്യമാണെന്ന് പരിശോധനയില്‍ തെളിഞ്ഞതായി ഡെപ്യൂട്ടി കമ്മീഷണറാണ് അറിയിച്ചത്. മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ തൊഴിലാളികളാണ് ആളൊഴിഞ്ഞ് പറമ്ബില്‍ കുഴിച്ചിട്ട നിലയില്‍ മാലിന്യങ്ങള്‍ കണ്ടെത്തിയത്. ഇവ നവജാത ശിശുക്കളുടെ മൃതദേഹമാണെന്ന് സംശയം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. കൊല്‍ക്കത്തയിലെ ഹരിദേബ്പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബെഹാല മേഖലയിലാണ് മാലിന്യം കണ്ടെത്തിയത്. തുടര്‍ന്ന് ഡോക്ടര്‍മാരെത്തി പരിശോധന നടത്തുകയും കവറുകളില്‍ കണ്ടെത്തിയത് നവജാത ശിശുക്കളുടെ മൃതദേഹമല്ലെന്ന് കണ്ടെത്തുകയുമായിരുന്നു. ഫോറന്‍സിക് പരിശോധന നടത്തിയാല്‍ മാത്രമേ കവറുകളില്‍ കണ്ടെത്തിയത് എന്ത് മാലിന്യമാണ് എന്ന് വ്യക്തമാകുകയുള്ളൂ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments