ജോലിക്ക് പോകാനായി വീട്ടില്‍ നിന്നിറങ്ങിയ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ പൂങ്കാവ് പാതിരപ്പള്ളി സ്വദേശി പൊള്ളയില് പോളിന്റെ മകന് ജോസ് പോള്‍ (37) ആണ് കുവൈറ്റിൽ മരിച്ചത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കുവൈറ്റ് ഗ്ലാസ് ഫാക്റ്ററി ജീവനക്കാരനായിരുന്നു.
അബ്ബാസിയയിലായിരുന്നു താമസം. രാവിലെ ജോലിക്ക് പോകുന്നതിന് മുമ്ബായി ഏക മകനെ ബേബി സിറ്റിംഗില്‍ ആക്കിയ ശേഷം വീട്ടില്‍ മടങ്ങിയെത്തി ബാഗുമായി ഓഫീസില്‍ പോകാന്‍ താമസിക്കുന്ന കെട്ടിടത്തിന്റെ ലിഫ്റ്റില്‍ കയറി താഴെയെത്തിയപ്പോഴാണ് ജോസിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.