HomeSportsഗുവാഹത്തി ഏകദിനം; വെസ്റ്റിന്‍ഡീസിനെ തകർത്ത് ഇന്ത്യയ്ക്ക് 8 വിക്കറ്റ് ജയം

ഗുവാഹത്തി ഏകദിനം; വെസ്റ്റിന്‍ഡീസിനെ തകർത്ത് ഇന്ത്യയ്ക്ക് 8 വിക്കറ്റ് ജയം

വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. നായകന്‍ വിരാട് കോഹ്‌ലിയുടെയും ഉപനായകന്‍ രോഹിത് ശര്‍മയുടെയും സെഞ്ചുറി കരുത്തിലാണ് ഇന്ത്യന്‍ വിജയം. അഞ്ച് ഏകദിനങ്ങളുള്ള പരമ്ബരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി. 323 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റു ചെയ്ത ഇന്ത്യ 42.1 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. രോഹിത് ശര്‍മ പുറത്താവാതെ 152 റണ്‍െസടുത്തു.

15 ബൗണ്ടറിയും എട്ട് സിക്‌സും അടങ്ങുന്നതുമാണ് രോഹിതിന്റെ ഇന്നിങ്‌സ്. 84 പന്തില്‍ പത്ത് ബൗണ്ടറിയും മൂന്ന് സിക്‌സും സഹിതമാണ് രോഹിത് സെഞ്ചുറിയിലേക്കെത്തിയത് . 107 പന്തില്‍ 140 റണ്‍സെടുത്ത കോഹ്!ലിയുടെ ബാറ്റിങ്ങും ഇന്ത്യന്‍ ജയം എളുപ്പമാക്കി. 21 ഫോറും രണ്ട് സിക്‌സറുമടങ്ങുന്നതായിരുന്നു കോഹ്ലിയുടെ ഇന്നിങ്‌സ്. 87 പന്തില്‍ 16 ബൗണ്ടറികളോടെയാണ് കോഹ്!ലി ഏകദിനത്തിലെ 36ാം സെഞ്ചുറി പിന്നിട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments