HomeWorld NewsGulfതട്ടിപ്പിൽ കുടുങ്ങാതെ ഇനി ഗൾഫ് ജോലി: ഇന്ത്യൻ തൊഴിലാളികളുടെ നിയമനത്തിന് പ്രത്യേക പോർട്ടലുമായി യു.എ.ഇ

തട്ടിപ്പിൽ കുടുങ്ങാതെ ഇനി ഗൾഫ് ജോലി: ഇന്ത്യൻ തൊഴിലാളികളുടെ നിയമനത്തിന് പ്രത്യേക പോർട്ടലുമായി യു.എ.ഇ

ഇന്ത്യൻ തൊഴിലാളികളുടെ നിയമനത്തിന് പ്രത്യേക പോർട്ടൽ ഒരുക്കി യുഎഇ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എ.ഇ സന്ദർശനവേളയിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ച കരാർ പ്രകാരമാണ് നടപടി. ഇന്ത്യക്കാരുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം. യു.എ.ഇയിൽ ജോലി തേടുന്ന ഇന്ത്യക്കാർക്ക് നാട്ടില്‍ നിന്ന് തന്നെ അവരുടെ അപേക്ഷ സമർപ്പിക്കാനും തൊഴിൽ കരാറിലെ നിബന്ധനകള്‍ അവലോകനം ചെയ്യാനും സാധിക്കുന്ന വിധമാണ് പോർട്ടൽ രൂപകൽപന ചെയ്യുക.

ഇന്ത്യൻ തൊഴിലാളികളെ നിയമിക്കുന്ന വിദേശ തൊഴിലുടമകൾക്ക് ഓൺലൈൻ രജിസ് ട്രേഷൻ നടത്താനുള്ള ഇ-മൈഗ്രേറ്റ് സംവിധാനം 2015ലാണ് ഇന്ത്യ ആരംഭിച്ചത് . അനധികൃത നിയമന ഏജൻസികൾ വ്യാജ വാഗ്ദാനങ്ങൾ നൽകി തൊഴിലാളികളെ വഞ്ചിക്കുന്ന സംഭവങ്ങൾ വർധിച്ചതിനെ തുടർന്നായിരുന്നു ഈ സംവിധാനം. ബ്ലു കോളർ തൊഴിലാളികൾ, നഴ്സുമാർ, കപ്പൽജീവനക്കാർ എന്നിവരുടെ ഇമിഗ്രേഷൻ നിയന്ത്രിക്കുന്ന ഇന്ത്യയുടെ ഈ ഓൺലൈൻ സംവിധാനവുമായി പോർട്ടൽ ബന്ധിപ്പിക്കുമെന്ന് യു.എ.ഇ തൊഴില്‍ മന്ത്രാലയം അണ്ടർ സെക്രട്ടറി ഉമർ ആൽ നുഐമി അറിയിച്ചു. ഇന്ത്യയുടെ ഇ-മൈഗ്രേറ്റ് സംവിധാനം യു.എ.ഇ മാനവവിഭവശേഷിസ്വദേശിവത് കരണ മന്ത്രാലയവുമായി ബന്ധിപ്പിക്കുമെന്ന് ഇന്ത്യൻ സ്ഥാനപതി നവ് ദീപ് സിങ് സൂരി നേരത്തെ വ്യക് തമാക്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments