HomeAround KeralaAlappuzhaകുട്ടികളെ കടത്താൻ പ്രത്യേക ക്രീമുമായി സംഘം; ചെങ്ങന്നൂരിൽ ഡോക്ടറുടെ മകൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്: തന്ത്രം ഇങ്ങനെ

കുട്ടികളെ കടത്താൻ പ്രത്യേക ക്രീമുമായി സംഘം; ചെങ്ങന്നൂരിൽ ഡോക്ടറുടെ മകൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്: തന്ത്രം ഇങ്ങനെ

ചെങ്ങന്നൂരിൽ കുട്ടികളെ കടത്താൻ പുതിയ തന്ത്രവുമായി ഇറങ്ങിയ സംഘം പോലീസ് പിടിയിലായി. കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുന്നതിനിടയിലാണ് ഇവരെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിക്കുന്നത്. ചെങ്ങന്നൂർ ആൽത്തറയിൽ സ്വകാര്യ ഡെന്റൽ ക്ലിനിക്ക് നടത്തുന്ന ഡോ. മനോജിന്റെ മകനെയാണ് സംഘം പുതിയ തന്ത്രം ഉപയോഗിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയത്.

കഴിഞ്ഞ ദിവസം രാവിലെ സ്കൂളിലേക്ക് പോകുന്നതിനായി വഴിയരികിൽ നിന്ന കുട്ടിയുടെ അടുത്ത് രണ്ടുപേർ എത്തുകയും കുട്ടിയുടെ മുഖത്ത് എന്തോ ക്രീം തേക്കുകയുമായിരുന്നു. കുട്ടി പെട്ടെന്ന് മുഖം വെട്ടിച്ചതിൽനാൽ ക്രീം കുട്ടിയുടെ മൂക്കിനടുത്ത് എത്തിയില്ല. ഭയന്നുപോയ കുട്ടി അമ്മയെ വിളിച്ചു. അപ്പോഴേക്കും വന്നയാൾ രക്ഷപ്പെട്ടിരുന്നു. ഓടിയെത്തിയ മാതാവ് കുട്ടിയുമായി വീടിനുള്ളിലേക്ക് കയറിയപ്പോഴേക്കും കുട്ടി ബോധം കെട്ടുവീണു. നാട്ടുകാർ സംഘടിച്ച് തിരച്ചിൽ നടത്തിയെങ്കിലും സംഘം രക്ഷപെട്ടു. ഇതിനിടെ ചെങ്ങന്നൂരിൽ തന്നെ റെയിൽവേ പാലത്തിനടിയിൽ നിന്നും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവന്നു സംശയിക്കുന്ന സംഘത്തെ പോലീസ് പിടികൂടി. നാല് സ്ത്രീകളും ഒരാനുമുൾപ്പെടുന്ന സംഘത്തിന്റെ കയ്യിൽ ഒരു കൈക്കുഞ്ഞും ഉണ്ടായിരുന്നുവന്നു പറയപ്പെടുന്നു. ഏതായാലും നാട്ടുകാർ ഈ പുതിയ തട്ടിപ്പിനെക്കുറിച്ച് ബോധവാന്മാരായിരിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments