HomeNewsLatest Newsഅതങ്ങു സംഭവിച്ചുപോയി: കൊലപാതകക്കേസിൽ സിപിഎമ്മിനെ വെട്ടിലാക്കി എംഎല്‍എ

അതങ്ങു സംഭവിച്ചുപോയി: കൊലപാതകക്കേസിൽ സിപിഎമ്മിനെ വെട്ടിലാക്കി എംഎല്‍എ

അരിയില്‍ ഷുക്കൂര്‍ വധം പാര്‍ട്ടിയുടെയോ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കരുടെയും തലയില്‍ ചാരാന്‍ നോക്കേണ്ടെന്ന് ആവര്‍ത്തിച്ച് പറഞ്ഞു കൊണ്ടിരിക്കുന്നവരാണ് സിപിഎം നേതാക്കള്‍. പൊതുമധ്യത്തില്‍ ഇതിനെ വളരെയധികം ന്യായീകരിക്കാനും പാര്‍ട്ടി ശ്രമിച്ചിരുന്നു.രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമായിട്ടാണ് സിപിഎം നേതാക്കള്‍ കേസില്‍ പെടുത്തിയത് എന്നും സിപിഎം നേതൃത്വം ആരോപിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോഴിതാ സിപിഎം എംഎല്‍എ തന്നെ പാര്‍ട്ടിയുടെ നിലപാടുകളെ തള്ളി രംഗത്തെത്തിയിരിക്കുകയാണ്.

ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റും എംഎല്‍എയുമായ എഎന്‍ ഷംസീറാണ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. ഷുക്കൂര്‍ വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് പറഞ്ഞിട്ടില്ല. അതങ്ങനെ സംഭവിച്ച് പോയതാണെന്നാണ് ഷംസീര്‍ പറഞ്ഞത്. ടിവി ചാനല്‍ ചര്‍ച്ചയിലായിരുന്നു ഷംസീറിന്റെ വിവാദ വെളിപ്പെടുത്തല്‍. ഷൂക്കൂര്‍ കേസില്‍ ഞങ്ങള്‍ക്ക് ബന്ധമില്ലെന്ന് പറഞ്ഞിട്ടേയില്ല. ജനക്കൂട്ടത്തിന്റെ ആക്രമണത്തിലാണ് ഷൂക്കൂര്‍ മരിച്ചത്. അതില്‍ പാര്‍ട്ടിക്കാരുണ്ട്. അതുകൊണ്ടാണ് ഞങ്ങളതിനെ ന്യായീകരിക്കാന്‍ വരാത്തത്. ആ സംഭവത്തില്‍ ഞങ്ങള്‍ക്കും പങ്കുണ്ടെന്നുമായിരുന്നു ഷംസീറിന്റെ പ്രസ്താവന.

കണ്ണൂര്‍ ജില്ലയില്‍ നടന്നിട്ടുള്ള കൊലപാതകങ്ങളില്‍ ഏറ്റവും ക്രൂരമായിരുന്നു ഷുക്കൂറിന്റേത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, കല്ല്യാശേരി എംഎല്‍എ ടിവി രാജേഷ് എന്നിവരുടെ വാഹനത്തിന് നേരെ ആക്രമണം ഉണ്ടായതിന്റെ പ്രതികാരമായിട്ടായിരുന്നു ഷുക്കൂറിന്റെ കൊലപാതകം. രണ്ട് മണിക്കൂറിലധികം ഷുക്കൂറിനെ തടഞ്ഞ് വെച്ച് വിചാരണ ചെയ്ത ശേഷമാണ് കൊലപ്പെടുത്തിയത്. നിരവധി സിപിഎം പ്രവര്‍ത്തകര്‍ ഈ സംഭവത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് ആരോപണമുണ്ട്.

കണ്ണൂരിലെ സിപിഎമ്മിന്റെ ഉന്നത നേതാക്കളെല്ലാം കേസിനെ തുടര്‍ന്ന് സംശയത്തിന്റെ നിഴലിലായിരുന്നു. പി ജയരാജനെയും ടിവി രാജേഷിനെയും പോലീസ് പല തവണ ചോദ്യം ചെയ്യുകയും ചെയ്തു. ഇതിനിടെ ജയരാജന് ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ടിവി രാജേഷ് കണ്ണൂര്‍ കോടതിയില്‍ കീഴടങ്ങുകയും ചെയ്തു. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി എംവി ഗോവിന്ദന്റെ മകന്‍ ശ്യാംജിത്ത്, തളിപ്പറമ്പ് നഗരസസഭ മുന്‍ ചെയര്‍മാന്‍ എരിയ കമ്മിറ്റി അംഗവുമായി വാടി രവിയുടെ മകന്‍ ബിജുമോന്‍ എന്നിവരുള്‍പ്പെടെ 18 പേരടങ്ങുന്ന പ്രതിപ്പട്ടിക പോലീസ് സമര്‍പ്പിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments