HomeWorld NewsGulfസൗദിയില്‍ വീണ്ടും മെര്‍സ് ബാധ: മൂന്നുപേർ മരിച്ചു; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം

സൗദിയില്‍ വീണ്ടും മെര്‍സ് ബാധ: മൂന്നുപേർ മരിച്ചു; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം

സൗദി അറേബ്യയില്‍ വീണ്ടും മെര്‍സ് ബാധ. വിവിധ ഭാഗങ്ങളിലായി മെര്‍സ് വൈറസ് (മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം) ബാധയേറ്റു മൂന്നു പേര്‍ മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒരാള്‍ക്ക് രോഗം ബാധിച്ചതായും മന്ത്രാലയം വ്യക്തമാക്കി. ബുറൈദയില്‍ 61ഉം 66ഉം വയസ്സ് പ്രായമുള്ളവരാണ് മരിച്ചത്. നാട്ടില്‍ നിന്നു തന്നെയാണ് ഇവര്‍ക്ക് വൈറസ് ബാധയേറ്റതെന്ന് പ്രാദേശിക ദിനപ്പത്രം അഖ്ബാര്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം അല്‍ ഖസീം മേഖലയിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 52കാരനാണ് ഇവിടെ മരണത്തിന് കീഴടങ്ങിയത്. 56കാരിയായ സ്ത്രീയാണ് രോഗബാധ കാരണം ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതെന്നും സൗദി ആരോഗ്യമന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി.

കൊറോണ വൈറസ് വിഭാഗത്തില്‍പെട്ടതാണ് മെര്‍സ് വൈറസ്. ശക്തിയായ ജലദോഷം, തുടര്‍ച്ചയായ ചുമ, പനി, തൊണ്ടയിലും മൂക്കിലും രക്തം കെട്ടിനില്‍ക്കുക, ശ്വാസതടസം, ചര്‍ദി, വൃക്കരോഗം എന്നിവയാണു ലക്ഷണങ്ങള്‍. 2012 ജൂണിലാണ് വൈറസിന്റ സാന്നിധ്യം സഊദിയില്‍ കണ്ടെത്തിയത്. സ്ഥിരം രോഗികളെയും ശാരീരികാവശത അനുഭവിക്കുന്നവരെയും പ്രതിരോധശേഷി കുറഞ്ഞവരെയുമാണ് രോഗം ഏറ്റവും വേഗത്തില്‍ പിടികൂടുന്നത്. ഭക്ഷണം, വെള്ളം, പരിസരം എന്നിവയുടെ ശുചിത്വകാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പു നല്‍കി.

2012ല്‍ വൈറസ് ബാധ കണ്ടെത്തിയത് മുതല്‍ 730 പേരാണ് ഇതുമൂലം രാജ്യത്തു മരണപ്പെട്ടത്. സൗദിയില്‍ മെര്‍സ് ബാധ സ്ഥിരീകരിച്ച ആകെ 1,785 പേരില്‍ ആയിരത്തിലേറെ പേര്‍ സുഖംപ്രാപിച്ചതായും ബാക്കിയുള്ളവര്‍ ചികിത്സ തുടരുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. രോഗലക്ഷണങ്ങള്‍ അവഗണിക്കുന്നതാണു മരണത്തിനിടയാക്കുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കിയാല്‍ സുഖപ്പെടുത്താനാവുന്ന രോഗമാണിതെന്നും അവര്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments