HomeWorld NewsGulfപൊതുമാപ്പിന് അപേക്ഷ നല്‍കിയിരിക്കുന്ന ഇന്ത്യക്കാര്‍ക്ക് സന്തോഷവാർത്ത; ഇന്ത്യന്‍ എംബസി നിങ്ങൾക്കായി തൊഴില്‍മേള സംഘടിപ്പിക്കുന്നു

പൊതുമാപ്പിന് അപേക്ഷ നല്‍കിയിരിക്കുന്ന ഇന്ത്യക്കാര്‍ക്ക് സന്തോഷവാർത്ത; ഇന്ത്യന്‍ എംബസി നിങ്ങൾക്കായി തൊഴില്‍മേള സംഘടിപ്പിക്കുന്നു

പൊതുമാപ്പിന് അപേക്ഷ നല്‍കിയിരിക്കുന്ന ഇന്ത്യക്കാര്‍ക്ക് ജോലി ലഭ്യമാക്കാനായി അബുദബിയില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെ അബുദബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്ററാണ് 16ന് രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്കു രണ്ടു വരെ തൊഴില്‍മേള നടത്തുന്നത്. രാജ്യത്ത് തുടരാന്‍ ആഗ്രഹിച്ച് പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തുന്ന ഇന്ത്യക്കാര്‍ക്ക് പുതിയ ജോലി കണ്ടെത്താനുള്ള അവസരമാണിത്. തൊഴിലന്വേഷകര്‍ക്കായി യുഎഇ നല്‍കുന്ന ആറു മാസത്തെ താല്‍ക്കാലിക വിസ എടുത്തവര്‍ക്കും തൊഴില്‍മേളയില്‍ പങ്കെടുക്കാം.

വിദഗ്ധ, അര്‍ധവിദഗ്ധ, അവിദഗ്ധ വിഭാഗങ്ങളിലുള്ളവര്‍ക്കെല്ലാം ജോലി കണ്ടെത്താന്‍ മേള സഹായകമാകും. നിലവില്‍ പന്ത്രണ്ടിലേറെ തൊഴില്‍ ദാതാക്കളാണ് ജോലി നല്‍കാനായി സന്നദ്ധരായിട്ടുള്ളത്. വരും ദിവസങ്ങളില്‍ കൂടുതല്‍ കമ്പനികള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എംബസിയും ഐഎസ്‌സിയും അറിയിച്ചു. മേളയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഏറ്റവും പുതിയ ബയോഡേറ്റയും തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുമായി അടുത്ത ഞായറാഴ്ച മീന സ്ട്രീറ്റില്‍ അബുദബി ഫയര്‍ സ്റ്റേഷന് സമീപമുള്ള ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്ററില്‍ നേരിട്ട് എത്തണമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. പാസ്‌പോര്‍ട്ടിന്റെയോ വിസയുടെയോ പകര്‍പ്പുണ്ടെങ്കില്‍ അതും കരുതണം. മേളയിലൂടെ മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാര്‍ക്ക് തൊഴില്‍ കണ്ടെത്താനാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments