HomeWorld NewsGulfസൗദിയില്‍ വനിതകള്‍ അധികാരത്തിലേക്ക്‌

സൗദിയില്‍ വനിതകള്‍ അധികാരത്തിലേക്ക്‌

റിയാദ്‌: സൗദിയിൽ  വനിതകള്‍ അധികാരത്തിലേക്ക്‌. മക്കയില്‍ അടക്കമുള്ള മുനിസിപ്പല്‍ കൗണ്‍സിലിലേക്ക്‌ വനിതകള്‍ തെരഞ്ഞെടുക്കപ്പെട്ടു. മെക്ക നഗരത്തിന്റെ ഭാഗമായ മദ്രകയില്‍നിന്നാണ്‌ സല്‍മ ബിന്ദ്‌ ഹിസബ്‌ അല്‍ ഒട്ടെയ്‌ബി തെരഞ്ഞെടുക്കപ്പെട്ടത്‌. ആറ്‌ പുരുഷ സ്‌ഥാനാര്‍ഥികളെ പരാജയപ്പെടുത്തിയാണ് ഇവര്‍ വിജയിച്ചത്. മത്സരിക്കാന്‍ മാത്രമല്ല, വോട്ട്‌ ചെയ്യാനും സ്‌ത്രീകളെ അനുവദിച്ചുകൊണ്ടുള്ള ആദ്യ തെരഞ്ഞെടുപ്പാണു സൗദിയില്‍ കഴിഞ്ഞത്. സമ്മതിദാനാവകാശം വിനിയോഗിച്ച വനിതകളുടെ എണ്ണം താരതമ്യേനെ കുറവായിരുന്നെന്നാണു റിപ്പോര്‍ട്ട്‌. 343 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 979 സ്‌ത്രീകള്‍ മത്സരരംഗത്തുണ്ടായിരുന്നു. ആകെ സ്‌ഥാനാര്‍ഥികളില്‍ 5,938 പേരായിരുന്നു പുരുഷൻമാർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments