HomeCinemaMovie Newsഷാരൂഖ് ഖാനും കാജോളിനുമൊപ്പം, നിവിന്‍ പോളിയും

ഷാരൂഖ് ഖാനും കാജോളിനുമൊപ്പം, നിവിന്‍ പോളിയും

നിവിന്‍ പോളിയ്ക്ക് ഈ വർഷം നല്ല വര്‍ഷമാണെന്ന് പറയാതെ വയ്യ. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ആദ്യം തേടിയെത്തി. ഇപ്പോഴിതാ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ നിവിന്‍ പോളിയെ ആദരിയ്ക്കുന്നു. തെന്നിന്ത്യന്‍ സിനിമയെ പ്രതിനിധീകരിച്ചാണ് നിവിന്‍ ചടങ്ങിനെത്തിയത്. ഫിലിം ഫെയറിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ദുബായി രാജ്യാന്തര ചലച്ചിത്രമേളയുമായി ചേര്‍ന്ന് നടത്തിയ ചടങ്ങില്‍ ബോളിവുഡില്‍ നിന്ന് ഷാരൂഖ് ഖാനെയും കാജോളിനെയുമാണ് ആദരിക്കുന്നത്.
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് ദുബായിലുള്ള നിവിന്‍ പോളിയ്ക്ക് ക്ഷണം ലഭിയ്ക്കുകയായിരുന്നു. അജു വര്‍ഗീസിനും ചടങ്ങില്‍ ക്ഷണം ലഭിച്ചു. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തില്‍ അജുവും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments