HomeWorld NewsGulfദുബായിൽ റോഡ് അപകടങ്ങൾ വർദ്ധിക്കുന്നു

ദുബായിൽ റോഡ് അപകടങ്ങൾ വർദ്ധിക്കുന്നു

ദുബായ്: പെട്ടെന്ന് വാഹനം തിരിക്കുന്നതും വാഹനത്തിന് തൊട്ടുപിറകിലായി വാഹനങ്ങള്‍ ഓടിക്കുന്നതും മൂലം റോഡപകടങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം ജനുവരി മുതല്‍ സെപ്തംബര്‍ വരെയുള്ള കണക്ക് പ്രകാരം ദുബായ് റോഡുകളില്‍ പൊലിഞ്ഞത് 122 ജീവനുകളാണ്. പരിക്കുകളും ഗുരുതരാവസ്ഥയില്‍ കഴിയുന്നവരുടെ എണ്ണവും അതിലും കൂടുതല്‍.

റോഡപകടങ്ങള്‍ ഏറ്റവും കൂടുതല്‍ പെട്ടെന്ന് വാഹനം തിരിക്കുന്നതും വാഹനത്തിന് തൊട്ടുപിറകിലായി വാഹനങ്ങള്‍ ഓടിക്കുന്നതും മൂലമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. വാഹനം പെട്ടെന്ന് തിരിക്കുന്നത് മൂലമുണ്ടായ അപകടങ്ങള്‍ ഈ കാലയളവില്‍ 461 ആണ്. തൊട്ടുപിറകില്‍ വാഹനം ഓടിച്ചുണ്ടായ അപകടങ്ങള്‍ 435ഉം. ആല്‍ക്കഹോള്‍ ഉപയോഗം മൂലമുണ്ടായ അപകടമാണ് മൂന്നാമത്. 430 എണ്ണം. ഇതില്‍ ഏഴ് മരണങ്ങള്‍ സംഭവിച്ചു.

ഒമ്പത് മാസത്തിനുള്ളില്‍ 2,258 അപകടങ്ങളാണ് ദുബായ് റോഡുകളില്‍ ഉണ്ടായത്. ഇതില്‍ പൊലിഞ്ഞതാകട്ടെ 122 ജീവനുകളും. 141 പേരുടെ പരിക്ക് അതീവ ഗുരുതമാണെന്നും ദുബായ് ട്രാഫിക് പൊലീസ് ഡയറക്ടര്‍ കേണല്‍ സെയ്ഫ് മുഹൈര്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments